സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് കോടികളുടെ റിബേറ്റ്് തുക നഷ്ടമാകുന്നു. തുക അനുവദിക്കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതാണ് സംഘങ്ങളെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ബില്‍ കോപ്പിയില്‍ ഉപഭോക്താവിന്റെ പേര്, വിലാസം തുടങ്ങിയ വിശദ വിവരങ്ങളുണ്ടെന്ന യൂണിറ്റ് ഇന്‍സ്പെക്ടറുടെ സാക്ഷ്യപത്രം, റിബേറ്റ് വില്‍പ്പന സംഖ്യ ബാങ്കിലടച്ചുവെന്ന് തെളിയിക്കുന്ന പാസ്ബുക്ക് കോപ്പി എന്നിവ അപേക്ഷയിലുണ്ടാകണമെന്നാണ് പുതിയ നിബന്ധന.
ഇവ ഇല്ലാത്ത അപേക്ഷ അയക്കേണ്ടതില്ലെന്നും ഇത്തരത്തിലുള്ളവര്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്നുമുള്ള അറിയിപ്പ് കൈത്തറി ഡയറക്ടറേറ്റിലെ റിബേറ്റ് സെക്ഷനില്‍നിന്ന് സംഘങ്ങള്‍ക്ക് ലഭിച്ചു തുടങ്ങി. ഭൂരിപക്ഷം സംഘങ്ങളുടെയും ഫണ്ട് ലഭിക്കുന്നത് ഇതോടെ അനിശ്ചിതത്വത്തിലായി. ഓണം, വിഷു, ക്രിസ്്മസ് സീസണുകളില്‍ തിരക്ക് കാരണം മിക്കപ്പോഴും ഉപഭോക്താവിന്റെ പേര് മാത്രമെഴുതിയായിരിക്കും സംഘങ്ങള്‍ ബില്‍ നല്‍കുക. വിലാസമൊന്നും രേഖപ്പെടുത്താറില്ല. പാസ് ബുക്ക് കോപ്പി വേണമെന്നില്ലാത്തതിനാല്‍ ഇവ അപേക്ഷയില്‍ ഉള്‍പ്പെടുത്താറില്ല.
ആദ്യം തിരുവനന്തപുരത്തെ സംഘങ്ങള്‍ക്കായാണ് ഇത്തരമൊരു നിര്‍ദേശം ഇറക്കിയത്. റിബേറ്റ് സെക്ഷനില്‍നിന്ന് മറ്റ് ജില്ലകള്‍ക്കും ഇത് ബാധകമാണോയെന്ന് ചോദിച്ചതോടെ മുഴുവന്‍ സംഘങ്ങള്‍ക്കും ബാധകമാക്കി. 37 സംഘങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലയില്‍ എട്ടുകോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ 30 സംഘങ്ങള്‍ക്കായി മൂന്ന് കോടി രൂപയും. 20 ശതമാനമാണ് സര്‍ക്കാര്‍ റിബേറ്റ്. 2009 മുതല്‍ നല്‍കിയ അപേക്ഷകളിലുള്‍പ്പെടെ സംഘങ്ങള്‍ക്ക് റിബേറ്റ് സംഖ്യ ലഭിക്കാനുണ്ട്. സര്‍ക്കാര്‍ റിബേറ്റ് സംഖ്യ അനുവദിക്കുമ്പോള്‍ ആദ്യം ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവയെയും പിന്നീട് തിരുവനന്തപുരത്തെ സംഘങ്ങളെയുമാണ് പരിഗണിക്കുക. മറ്റ് ജില്ലകളെ അവഗണിക്കുകയാണ് പതിവ്. ഈ സംഘങ്ങള്‍ സംഖ്യ ആവശ്യപ്പെടുമ്പോള്‍ ഫണ്ട് തീര്‍ന്നെന്നും മറ്റുമുള്ള തൊടുന്യായങ്ങള്‍ നിരത്തും.
ജയ്സണ്‍ ഫ്രാന്‍സിസ് deshabhimani
No comments:
Post a Comment