ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എച്ച് സിയു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എസ്എഫ്ഐ ഇവിടെ വിജയിക്കുന്നത്. പ്രധാന സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സര്‍വകലാശാലാ യൂണിയന്റെ ആദ്യ വനിതാ പ്രസിഡന്റായി എസ്എഫ്ഐയിലെ വി ശ്രീരിഷ വിജയിച്ചു. തൊട്ടടുത്ത എബിവിപി സ്ഥാനാര്‍ഥിയെ 90 വോട്ടിനാണ് ശ്രീരിഷ തോല്‍പ്പിച്ചത്. ജനറല്‍ സെക്രട്ടറിയായി സന്ദീപ് കുമാറും ജോയിന്റ് സെക്രട്ടറിയായി ആദിത്യ ഹരീഷും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. മൊത്തം 51 കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ 28ഉം എസ്്എഫ്ഐ നേടി.വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി സ്ഥാനങ്ങള്‍ എസ്എഫ്ഐക്ക് നഷ്ടപ്പെട്ടത് യഥാക്രമം 10, 19, 30 വോട്ടുകള്‍ക്ക്. എബിവിപിക്ക് രണ്ടും എഎസ്എ-ബിഎസ്എഫ് സഖ്യത്തിന് ഒന്നും സീറ്റ് ലഭിച്ചു.
തെലങ്കാന രൂപീകരണത്തിന്റെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വിജയം ശ്രദ്ധേയമാണ്. എസ്എഫ്ഐയെ വിജയിപ്പിച്ച വിദ്യാര്‍ഥികളെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അഭിവാദ്യംചെയ്തു. എച്ച്സിയു യൂണിറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും പ്രസ്താവനയില്‍ അഭിനന്ദിച്ചു. ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടി. നവ ഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഈ വിജയം കരുത്ത് പകരും- എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനും ജനറല്‍ സെക്രട്ടറി റിതബ്രത ബാനര്‍ജിയും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment