ആലപ്പുഴ: കരിമണല്‍ ഖനനത്തിന് യൂത്ത് കോണ്‍ഗ്രസ് എതിരാണെന്ന നിലപാട് അപഹാസ്യമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ആറാട്ടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ തമിഴ്നാട് സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അര്‍ദ്ധനാരിയാണ് പങ്കെടുത്തത്. ഉദ്ഘാടനം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം ലിജുവും. ഒരുലക്ഷം കോടി രൂപയുടെ കരിമണല്‍ കുംഭകോണം നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനിയാണ് തമിഴ്നാട്ടിലെ വിവി മിനറല്‍സ്. ഈ കമ്പനി ഉടമ വൈകുണ്ഠരാജിനെ അനുകൂലിക്കുന്ന നിലപാടാണ് തമിഴ്നാട് യൂത്ത് കോണ്‍ഗ്രസ് ഘടകവും ഇവിടെ എത്തിയ നേതാവ് അര്‍ദ്ധനാരിയും സ്വീകരിച്ചിരിക്കുന്നത്. ഈ ആക്ഷേപം നിലനില്‍ക്കെയാണ് ഈ നേതാവിനെ പങ്കെടുപ്പിച്ച് കരിമണല്‍ ഖനനത്തിനെതിരായ എം ലിജു സംഘടിപ്പിച്ച സമരപരിപാടി ആക്ഷേപകരവും വിമര്‍ശനവിധേയവുമാകുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെയും എം ലിജുവിന്റെയും നിലപാട് ആത്മാര്‍ഥതയില്ലാത്തതാണ്. ഇതുസംബന്ധിച്ച് അധികാരികള്‍ ആവശ്യമായ അന്വേഷണം നടത്തണം.
ആലപ്പുഴയുടെ തീരദേശം പരിസ്ഥിതിദുര്‍ബലമാണ്. ഇവിടെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ഖനനം ജനജീവിതം ദുസഹമാക്കും. തമിഴ്നാട്ടിലെയോ കേരളത്തിലെയോ ഒരുസ്ഥാപനത്തിനെയും കരിമണല്‍ ഖനനം അനുവദിക്കില്ല. ഖനനത്തിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷായും സെക്രട്ടറി മനു സി പുളിക്കലും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment