യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ കയ്യൊഴിഞ്ഞു. രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേല്‍ക്കാന്‍ പ്രധാന കാരണം ഇതാണ്. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത്നിന്ന് ഒര് ഇടപെടലും ഉണ്ടായില്ല. രാജ്യത്തെ വര്‍ഗീയ ശക്തികളെ തുര്‍ന്ന് കാണിക്കേണ്ടത് സിപിഐ എമ്മിന്റെയും ഇടത് പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ഇതിനായി രാജ്യത്തുടനീളം പ്രചാരണം ശക്തമാക്കും.
ലാവ് ലിന്‍ കേസ് സംബന്ധിച്ച കോടതി വിധി പാര്‍ട്ടി നിലപാട് ശരിയാണെന്ന് തെളിയിച്ചു. പിണറായി വിജയനെതിരായ ഗൂഢാലോചനയാണ് ലാവ് ലിന്‍ കേസ്. കോടതി വിധി കേരളത്തിലെ ജനങ്ങള്‍ സ്വാഗതം ചെയ്തെന്നും കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani

No comments:
Post a Comment