Tuesday, March 27, 2012

ഉമ്മന്‍ചാണ്ടി അതിരുവിടുന്നു പിണറായി


 ഉമ്മന്‍ചാണ്ടി അതിരുവിട്ട് അധികാരം പ്രയോഗിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മേപ്പയൂരില്‍ ചേര്‍ന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐഎം നേതാക്കളുടെ മക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്. അടുത്ത കാലത്തുണ്ടാകുന്ന സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. തളിപ്പറമ്പ് പട്ടുവം സംഭവത്തില്‍ എം വി ഗോവിന്ദന്റെ മകനെ പ്രതിയാക്കിയിരിക്കുകയാണ്. രഞ്ജിത്തിനൊപ്പം സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന അന്ന് സ്ഥലത്തില്ലാതിരുന്നയാളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. നേതാക്കളുടെ മക്കളുടെ പേരില്‍ കള്ളക്കേസെടുത്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് യുഡിഎഫ് കരുതണ്ട. ഉമ്മന്‍ചാണ്ടി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയില്ല. കാര്യങ്ങള്‍ അതിരുവിട്ടുപോകുന്നു. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ നേരും നെറിയും ഇല്ലാതാകുന്നു. മുസ്ലിം ലീഗ് ഇത്രത്തോളം ധാര്‍ഷ്ട്യത്തോടെ അധികാരം പ്രയോഗിച്ച ചരിത്രമുണ്ടായിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി വെട്ടിലാക്കി. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുപോലും പി സി ജോര്‍ജാണ്. കോണ്‍ഗ്രസിന് ഇത്രയും ദയനീയമായ സ്ഥിതിയുണ്ടായിട്ടില്ല.

കരസേനയിലെ അഴിമതിയെക്കുറിച്ചറിഞ്ഞിട്ടും ആന്റണി മൗനം പാലിക്കുകയാണ്. നേരത്തെ വിവരം കിട്ടിയിട്ടും അന്വേഷിച്ചില്ല. അരസേനയില്‍ ഇതൊക്കെ സാധാരണയാണ് എന്ന മട്ടിലാണ്. രാഷ്ട്രീയമായ പിന്തുണയുള്ളതുകൊണ്ടാണ് നടപടിയുണ്ടാകാത്തത്. കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമായി മാറി. രാജ്യത്തെ എല്ലാ അഴിമതിയുടെ പിന്നിലും കോണ്‍ഗ്രസാണെന്ന സ്ഥിതിയാണെന്നും പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. ഉമ്മന്‍ചാണ്ടി അതിരുവിട്ട് അധികാരം പ്രയോഗിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മേപ്പയൂരില്‍ ചേര്‍ന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐഎം നേതാക്കളുടെ മക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്. അടുത്ത കാലത്തുണ്ടാകുന്ന സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.

    ReplyDelete