Monday, March 26, 2012

അഴിമതി ആന്റണി നിസാരവല്‍ക്കരിച്ചു പിണറായി

കോഴിക്കോട്: കരസേനയിലെ അഴിമതി നിസാരവല്‍ക്കരിക്കാനാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പെരുമണ്ണയില്‍ ചേര്‍ന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാമേധാവി ഇക്കാര്യം സൂചിപ്പിച്ചിട്ടും ആന്റണി ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് സിങ്ങിന് പരസ്യമായി പറയേണ്ടി വന്നത്. അതിനുശേഷം സിബിഐ അന്വേഷണം നടത്തിയിട്ടു കാര്യമില്ല. പൊതുവില്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് ആന്റണി സ്വീകരിച്ചതെന്നു വേണം കരുതാന്‍ . അതീവഗൗരവതരമാണ് ഈ അഴിമതിയും. അഴിമതി നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചതാണ് ശെല്‍വരാജിന്റെ യോഗ്യത. പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ കാട്ടുന്ന കോപ്രായങ്ങളെല്ലാം ജനം സഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടതില്ല. എംഎല്‍എയായിരുന്ന ശെല്‍വരാജിനെക്കൊണ്ട് രാജിവെപ്പിക്കാന്‍ എന്തെല്ലാം ഓഫറാണ് നല്‍കിയതെന്ന് കാപട്യക്കാരനല്ലെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. നടത്തിയ അവിശുദ്ധനാടകം തുറന്നു പറയണം. സിപിഐഎം പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയാണ് ശെല്‍വരാജിനെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. പി സി ജോര്‍ജ് മുഖ്യകാര്‍മികനായി. ഇതാണ് നാട്ടില്‍ പൊതുവേയുള്ളൊരു ചിത്രം. ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല. ഇപ്പോള്‍ നെയ്യാറ്റിന്‍ കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുപോലും പി സി ജോര്‍ജാണ്. അങ്ങേയറ്റം പരിഹാസ്യമാണിത്. നാട്ടില്‍ തീവ്രവാദം വളര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത്. മതമേലധ്യക്ഷന്‍മാര്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ തുറന്നു പറയും. അതില്‍ പ്രതിഷേധിച്ചിട്ടു കാര്യമില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 

1 comment:

  1. കരസേനയിലെ അഴിമതി നിസാരവല്‍ക്കരിക്കാനാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പെരുമണ്ണയില്‍ ചേര്‍ന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാമേധാവി ഇക്കാര്യം സൂചിപ്പിച്ചിട്ടും ആന്റണി ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് സിങ്ങിന് പരസ്യമായി പറയേണ്ടി വന്നത്. അതിനുശേഷം സിബിഐ അന്വേഷണം നടത്തിയിട്ടു കാര്യമില്ല. പൊതുവില്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് ആന്റണി സ്വീകരിച്ചതെന്നു വേണം കരുതാന്‍ . അതീവഗൗരവതരമാണ് ഈ അഴിമതിയും. അഴിമതി നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

    ReplyDelete