Thursday, March 29, 2012
ബംഗാളില്‍ പ്രമുഖ പത്രങ്ങള്‍ നിരോധിച്ചു
സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വായനശാലകളില്‍ വന്‍ പ്രചാരമുള്ള ഭാഷാപത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും നിരോധിച്ചു. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അഞ്ച് ബംഗാളി പത്രങ്ങളും ഒരു ഹിന്ദിപത്രവും രണ്ട് ഉറുദു പത്രങ്ങളും മാത്രമേ ഇനി വായനശാലകളില്‍ ലഭ്യമാകുകയുള്ളൂ. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആനന്ദബസാര്‍ പത്രിക, ബംഗാളിലെ പ്രമുഖ പത്രമായ ബര്‍ദമാന്‍ തുടങ്ങി മമതയെ അധികാരത്തിലേറ്റാന്‍ തുനിഞ്ഞിറങ്ങിയ പത്രങ്ങള്‍ വരെ നിരോധിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കുന്നതാണ് കാരണം. പേരിനു മാത്രമുള്ളവയാണ് നിരോധനമില്ലാത്ത പത്രങ്ങള്‍ ഒട്ടുമിക്കതും.
വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് ലൈബ്രറി കാര്യമന്ത്രി അബ്ദുള്‍ കരീം ചൗധരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. സിപിഐ എം മുഖപത്രമായ ഗണശക്തി മാത്രമാണ് ഈ ഉത്തരവ് പ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം. സര്‍ക്കാര്‍ ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങള്‍ എന്ത് വായിക്കണമെന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടതെന്നും ജനങ്ങളുടെ വായനാ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നും ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പ്രതികരിച്ചു.
deshabhimani 290312
Subscribe to:
Post Comments (Atom)

ReplyDelete