Saturday, March 31, 2012
സിപിഐ എം പ്രകടനത്തിനുനേരെ പയ്യോളിയില്‍ ആര്‍എസ്എസ് അക്രമം
സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച് പയ്യോളിയില്‍ നിര്‍മിച്ച സ്വാഗതസംഘം ഓഫീസ് നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനത്തിന് നേരെ ആര്‍എസ്എസ് അക്രമം. ഏരിയാ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആയുധങ്ങളും അലൂമിനിയം ബക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചോടെ പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് പുറപ്പെട്ട പ്രകടനം ബീച്ച് റോഡില്‍നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴാണ് 20ഓളം വരുന്ന സംഘം ആക്രമിച്ചത്. പ്രകടനത്തിലെ മുന്‍നിരയിലെ നേതാക്കള്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഏരിയാ കമ്മിറ്റി അംഗം കൂടയില്‍ ശ്രീധരന്‍, മേലടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ മമ്മദ് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം പി ഗോപാലന്‍, ദേശാഭിമാനി ഏരിയാ ലേഖകന്‍ എം പി മുകുന്ദന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.
മിന്നലാക്രമണം നടത്തി പ്രകടനത്തെ പിന്തിരിപ്പിക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രവര്‍ത്തകര്‍ ധീരമായി പ്രതിരോധിച്ചു. ഒടുവില്‍ സംഘാംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. പ്രകടനം പിന്നീട് തുടര്‍ന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പയ്യോളി പൊലീസ്സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി. സംഭവസ്ഥലത്ത് എത്താന്‍ വൈകിയ പൊലീസ്, പരിക്കേറ്റ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ്ചെയ്യാനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് നടപടിയില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്.
അക്രമം പൊലീസ് ഒത്താശയോടെ: സിപിഐ എം
പയ്യോളി: പയ്യോളിയില്‍ ആര്‍എസ്എസ് അക്രമം പൊലീസിന്റെ ഒത്താശയോടെയെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംഘാടക ഓഫീസ് നശിപ്പിച്ചതിനെതിരെ സമാധാനപരമായി നടത്തിയ പ്രകടനത്തെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ടൗണില്‍ പൊലീസ് ഉണ്ടായിരുന്നില്ല. പയ്യോളിയില്‍ സമാധാനം നിലനിര്‍ത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ ഒന്നര മാസം മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ പയ്യോളിയില്‍ പാര്‍ടി പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ് - ബിജെപി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. പാര്‍ടി പ്രവര്‍ത്തകര്‍ ക്ഷമയോടെ നില്‍ക്കുന്നത് ഭീരുത്വമാണെന്ന് കരുതണ്ട. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ ചെങ്കൊടിപ്രസ്ഥാനത്തിന് ആരുടെയും സഹായം വേണ്ട. അക്രമികളെ പൊലീസ് പിടികൂടുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
പയ്യോളിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
പയ്യോളി: സിപിഐ എം പ്രകടനത്തിന് നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പയ്യോളിയില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. അക്രമികളെ പൊലീസ് അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് പകല്‍ മൂന്നിന് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഏരിയാ സെക്രട്ടറി ടി ചന്തു അറിയിച്ചു. മൂടാടി, തിക്കോടി, പയ്യോളി, തുറയൂര്‍ പഞ്ചായത്തുകളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
deshabhimani 310312
Subscribe to:
Post Comments (Atom)

ReplyDelete