Wednesday, March 28, 2012
സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ
കോടതിവിധി പൂര്‍ണമായി നടപ്പിലാക്കാനും തീരുമാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി പാലിക്കാനും തയ്യാറാകാത്ത യുഡിഎഫ് സര്‍ക്കാര്‍ നീതി തങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവ എംഎല്‍എമാര്‍ക്ക് അയച്ചതായി പറയുന്ന കത്തില്‍ ഉന്നയിച്ച വാദങ്ങള്‍ വാസ്തവവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതുമാണ്. ചില കേസുകളില്‍ യാക്കോബായ വിഭാഗം ജയിച്ചു എന്ന അവകാശവാദം ശരിയല്ല. കോടതി വിധി പറഞ്ഞതിലെല്ലാം ഓര്‍ത്തഡോക്സ് സഭയ്ക്കാണ് വിജയം. ചില കേസുകള്‍ സെക്ഷന്‍ 92 അനുസരിച്ച് കോടതി തള്ളിയിട്ടുണ്ട്. അങ്ങനെയുള്ള പള്ളികളില്‍ കേസിന് മുമ്പുള്ള സ്ഥിതി തുടരണം. കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗം നല്‍കിയ കേസിലെ വാദങ്ങള്‍ കോടതി തള്ളി. കണ്ണ്യാട്ടുനിരപ്പ് പള്ളിയില്‍ സി ഐയെ കമ്പിവടികൊണ്ടടിച്ച് വീഴ്ത്തിയ കേസിലെ പ്രതികളില്‍ പലരും ഗുണ്ടാലിസ്റ്റില്‍ ഉള്ളവരാണ്. പഴന്തോട്ടം പള്ളിയില്‍ പൊലീസിന് നേരേ മുളക്പൊടി വിതറിയപ്പോഴാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. ആലുവാ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ ജില്ലാ ഭരണകൂടവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചാണ് കുര്‍ബാന നാടകം അരങ്ങേറിയത്. അതും പൊലീസിന്റെ സാന്നിധ്യത്തില്‍ - ഫാ. കോനാട്ട് പറഞ്ഞു. പിആര്‍ഒ പ്രൊഫ. പി സി ഏലിയാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 280312
Subscribe to:
Post Comments (Atom)

ReplyDelete