Tuesday, March 27, 2012

നാദാപുരത്ത് മാര്‍ക്സിയന്‍ പഠനകേന്ദ്രം തുറന്നു


മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം അറിയാനും പഠിക്കാനും പഠിപ്പിക്കാനും സംവാദങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്ന മാര്‍ക്സിയന്‍ പഠനകേന്ദ്രം തുറന്നു. സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിലുള്ള പഠന സ്കൂള്‍ കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയുകയാണെന്നും വാള്‍സ്ട്രീറ്റ് സമരം ഉള്‍പ്പെടെ നല്‍കുന്ന സൂചന മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയാണ്. തോമസ് ഐസക് പറഞ്ഞു. കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയന്‍ മന്ദിരത്തില്‍ ജില്ലാ കമ്മിറ്റി അംഗം ടി സി ഗോപാലന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി കെ ബാലന്‍ സ്വാഗതവും പഠനകേന്ദ്രം കണ്‍വീനര്‍ സി എച്ച് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിക്കുന്നു: ഐസക്

പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച് പണക്കാര്‍ക്ക് വരുമാനമുണ്ടാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആദായനികുതിയിലും കോര്‍പറേറ്റ് നികുതിയിലും വര്‍ധനയുണ്ടായില്ല. ഇത് സമ്പന്നരെ സഹായിക്കാനാണ്. അരൂരില്‍ വേളം സി രാഘവന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്.

മുതലാളിത്തത്തില്‍നിന്നും സോഷ്യലിസ്റ്റ് സാമൂഹ്യ സാഹചര്യത്തിലേക്ക് മാറാന്‍ ലോകം കുതിക്കുമ്പോഴാണ് സോഷ്യലിസം കാലഹരണപ്പെട്ടതാണെന്ന് മാര്‍പാപ്പ പറയുന്നതെന്നും ഐസക് പറഞ്ഞു. കരിക്കീറി നാണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി സി ഗോപാലന്‍, സി എച്ച് ബാലകൃഷ്ണന്‍, പി ബാലന്‍, കെ കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പി കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

deshabhimani 270312

1 comment:

  1. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം അറിയാനും പഠിക്കാനും പഠിപ്പിക്കാനും സംവാദങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്ന മാര്‍ക്സിയന്‍ പഠനകേന്ദ്രം തുറന്നു. സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിലുള്ള പഠന സ്കൂള്‍ കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

    ReplyDelete