Tuesday, March 27, 2012
പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വലമാര്‍ച്ച്
യു-ടേണ്‍ പൊലീസ് പുനഃസ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ തകര്‍ത്തെറിഞ്ഞു
ഒല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസക്കു സമീപം യു ടേണ്‍ തടയാന്‍ പൊലീസ് പുനഃസ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ കെഎസ്കെടിയു പ്രവര്‍ത്തകര്‍ തകര്‍ത്തു. നേരത്തെ സിപിഐ എം പ്രവര്‍ത്തകര്‍ തകര്‍ത്തെറിഞ്ഞ കോണ്‍ക്രീറ്റ് തടസ്സമാണ് ടോള്കമ്പനിയോടുള്ള കൂറു പ്രകടിപ്പിക്കാന്‍ പുതുക്കാട് എസ്്ഐ സുനില്കൃഷ്ണയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്. വൈകിട്ട് നടന്ന കെഎസ്കെടിയു പ്രതിഷേധമാര്‍ച്ചിനു ശേഷം പ്രവര്‍ത്തകര്‍ ഈ കോണ്‍ക്രീറ്റ് കട്ടകള്‍ തകര്‍ത്തെറിയുകയായിരുന്നു. യു ടേണില്‍ എത്തുന്ന വാഹനങ്ങള്‍ തിരിഞ്ഞ് സമാന്തരമായുള്ള പോക്കറ്റ് റോഡുകളിലൂടെ കടന്നുപോകുന്നത് തടയാനാണ് കമ്പനി കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് ഇതുവഴിതടഞ്ഞത്. ഇത് തകര്ത്തിനെത്തുടര്ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ ടോളില്‍നിന്നും രക്ഷപ്പെട്ട് തിരിഞ്ഞു പോയിരുന്നു. ഇവ പുനഃസ്ഥാപിക്കാന്‍ കമ്പനിജീവനക്കാര്‍ക്ക് ധൈര്യമില്ലാത്തതിനെതുടര്ന്നാണ് ആ പണി എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഏറ്റെടുത്തത്.
പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വലമാര്‍ച്ച്
ഒല്ലൂര്‍: ദേശീയപാത പാലിയേക്കരയിലെ അന്യായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ടോള്‍പ്ലാസയിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധ മാര്‍ച്ച്. കെഎസ്കെടിയു നേതൃത്വത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. ആമ്പല്ലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസക്കു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്നു ചേര്‍ന്ന യോഗം യൂണിയന് ജില്ലാ സെക്രട്ടറി എന്‍ ആര് ബാലന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ശ്രീനിവാസന് അധ്യക്ഷനായി. എംഎല്‍എമാരായ ബി ഡി ദേവസി, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും കൊടകര ഏരിയ സെക്രട്ടറി കെ ജെ ഡിക്സണ്‍ നന്ദിയും പറഞ്ഞു.
ടോള്‍ കമ്പനിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമായാണ് ഏകപക്ഷീയമായി ടോള്‍ പിരിവ് ആരംഭിച്ചത്. ഇതിനെതിരെയുളള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കെഎസ്കെടിയു മാര്‍ച്ച് നടത്തിയത്. അന്യായ ടോള്‍ നിരക്കു കുറയ്ക്കണമെന്നും മുഴുവന്‍ പണികളും പൂര്‍ത്തിയായ ശേഷമേ ടോള്‍ ഈടാക്കാവൂ എന്നും ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെയും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടക്കുകയാണ്.
deshabhimani 270312
Labels:
പൊതുഗതാഗതം,
വാർത്ത
Subscribe to:
Post Comments (Atom)
ദേശീയപാത പാലിയേക്കരയിലെ അന്യായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ടോള്‍പ്ലാസയിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധ മാര്‍ച്ച്. കെഎസ്കെടിയു നേതൃത്വത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. ആമ്പല്ലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസക്കു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്നു ചേര്‍ന്ന യോഗം യൂണിയന് ജില്ലാ സെക്രട്ടറി എന്‍ ആര് ബാലന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ശ്രീനിവാസന് അധ്യക്ഷനായി. എംഎല്‍എമാരായ ബി ഡി ദേവസി, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും കൊടകര ഏരിയ സെക്രട്ടറി കെ ജെ ഡിക്സണ്‍ നന്ദിയും പറഞ്ഞു.
ReplyDelete