Monday, March 26, 2012

കേരളത്തില്‍ യാക്കോബായര്‍ക്ക് ജീവിക്കാനാവില്ലെന്ന് ബാവയുടെ കത്ത്

കേരളത്തില്‍ ഇനി യാക്കോബായര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ .യാക്കോബായ സഭക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

36 വര്‍ഷത്തിനിടയില്‍ സഭക്ക് ഇത്രയും പീഡയും കഷ്ടപ്പാടും ഉണ്ടായിട്ടില്ല എന്ന ആമുഖത്തോടെയാണ് സഭയുടെ പരമാധ്യക്ഷന്‍ സാമാജികര്‍ക്ക് കത്തയച്ചത്. വ്യവഹാരങ്ങളില്‍ തോല്‍വിയായാലും വിജയമായാലും കേരളത്തിലെ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുകയില്ലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പുത്തന്‍കുരിശ്, പഴന്തോട്ടം, മാന്തുക പള്ളികളിലെ പൊലീസ് നടപടികളും സൂചിപ്പിച്ചുകൊണ്ടാണ് കത്ത്. പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പഴന്തോട്ടത്ത് സഭാവിശ്വാസികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. മൃതദേഹത്തിനടുത്തിരുന്ന് പ്രാര്‍ഥിക്കുകയായിരുന്ന തന്റെ മുന്നിലിട്ടാണ് വിശ്വാസികളെ പൊലീസ് തല്ലിയത്. ആരുടെയോ നീക്കങ്ങള്‍ക്ക് വിധേയമായി പൊലീസ് വൈരാഗ്യം തീര്‍ക്കുകയായിരുന്നു. തങ്ങള്‍ക്ക് നീതിയും ലഭിക്കില്ല. കേസില്‍ ഇനി ആശ്രയിച്ചിട്ട് കാര്യമില്ലെന്നും സഭാധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

deshabhimani

1 comment:

  1. കേരളത്തില്‍ ഇനി യാക്കോബായര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ .യാക്കോബായ സഭക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

    ReplyDelete