Wednesday, March 28, 2012

ലീഗ്, ആര്‍.എസ്.എസ് ആക്രമണങ്ങള്‍


മലയാലപ്പുഴയിലെ ആര്‍എസ്എസ് ആക്രമണം; പ്രതിഷേധം ശക്തമാകുന്നു

കോന്നി: മലയാലപ്പുഴയില്‍ കഴിഞ്ഞദിവസം നടന്ന ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥുന്‍, രഞ്ജിത്ത്, ഹരിലാല്‍, രാജേഷ് എന്നിവരെ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. വടിവാളും കമ്പിവടിയും കൊണ്ടുള്ള അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ സമ്മതിക്കാതിരുന്ന അക്രമികള്‍ പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പ്രകടനമായി മലയാലപ്പുഴയിലെത്തിയ അക്രമിസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രഞ്ജിത്തിന്റെ വീട് എറിഞ്ഞ് തകര്‍ക്കുകയും മേഖലയില്‍ വ്യാപകമായി സിപിഐ എമ്മിന്റെയും കെഎസ്കെടിയു ഏരിയാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും തകര്‍ത്തു.

പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിനെതിരെ അടിയന്തരമായി പൊലീസ് നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ക്കെതിരെ വധശ്രമത്തിനെ കേസെടുക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സിപിഐ എം കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി, മലയാലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി മുരളീധരന്‍, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി കെ ആര്‍ ജയന്‍, എന്നിവര്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്കെടിയു ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ശക്തമായ നടപടി സ്വകീരിക്കണം: സിപിഐ എം

മലയാലപ്പുഴ: ഡിവൈഎഫ്ഐയുടെ കൊടപ്പുറം യൂണിറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡിവൈഫ്ഐ നേതാക്കളെ മര്‍ദിച്ച ആര്‍എസ്എസ് ഗുണ്ടകള്‍ശക്കതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മലയാലപ്പുഴ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ആര്‍ രാജേഷ്, ശ്രീജിത്ത് എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മാരകായുധങ്ങളുമായി ഒരുസംഘം ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചത്. അക്രം ഖാന്‍ എന്ന രാജേഷ്, ജിഷ്ണു, പ്രണവ് പി നായര്‍ എന്നിവരുുടെ നേതൃത്വത്തില്‍ 25ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കെഎസ്കെടിയു ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടിന് കല്ലെറിയുകയുംചെയ്തത് പൊലീസിന്റെ സാധധിധ്യത്തിലാണ്. അക്രമികളെ സഹായിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കുറ്റവാളികളായ ആര്‍എസ്എസുകാരെ അറസ്റ്റ്ചയ്യാന്‍ തയ്യാറായില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ മലയാലപ്പുഴ പ്രതിഷേധിച്ചു.


ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേര്‍ക്ക് ആര്‍എസ്എസ് വധശ്രമം

വിളപ്പില്‍: കുളിക്കടവില്‍ സ്ത്രീകളെ ശല്യംചെയ്ത ആര്‍എസ്എസുകാരന്റെ നേതൃത്വത്തിലുള്ള സാമൂഹ്യവിരുദ്ധരെ ചോദ്യംചെയ്തതിന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കുനേരെ വധശ്രമം. ഡിവൈഎഫ്ഐ പേയാട് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ജറിന്‍, ലോക്കല്‍ കമ്മിറ്റി അംഗം ജയന്‍ എന്നിവരെയാണ് ബിജെപി നേതാവ് സിന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരെയും പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. യോഗം ഡിവൈഎഫ്ഐ വിളപ്പില്‍ ഏരിയ വൈസ് പ്രസിഡന്റ് എ എം ഷാഹി ഉദ്ഘാടനംചെയ്തു.

സിപിഐ എം പ്രവര്‍ത്തകന്റെ വാന്‍ ലീഗുകാര്‍ തകര്‍ത്തു

കാഞ്ഞങ്ങാട്: സിപിഐ എം പ്രവര്‍ത്തകന്റെ ടെമ്പോ വാന്‍ ലീഗ് ക്രിമിനലുകള്‍ എറിഞ്ഞുതകര്‍ത്തു. രാവണീശ്വരം മുക്കൂടിലെ രാഘവന്റെ കെഎല്‍ 60 ബി 6095 നമ്പര്‍ ടെമ്പോ വാനാണ് ലീഗ് ക്രിമിനലുകള്‍ തിങ്കളാഴ്ച രാത്രി മുക്കൂട് വഴി കടന്നുവരുമ്പോള്‍ എറിഞ്ഞുതകര്‍ത്തത്. രാഘവന്റെ ബന്ധുവായ ബാലസംഘം വില്ലേജ് സെക്രട്ടറി അജീഷ്, വീട്ടിലെത്തിയ ബന്ധുക്കളെ കൊണ്ടുവിട്ട് തിരിച്ചുവരുമ്പോള്‍ മുക്കൂടിലെ ലീഗുകാരായ ആബിദ്, സാബിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

രാവണീശ്വരത്തിന്റെ വിവിധ മേഖലകളില്‍ പ്രകോപനമൊന്നുമില്ലാതെ ലീഗ് ക്രിമിനല്‍ സംഘം അക്രമം നടത്തുകയാണ്. രാവണീശ്വരത്തെയും പരിസരങ്ങളിലെയും സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് അക്രമം നടത്തുന്നതെന്ന് സിപിഐ എം ചിത്താരി ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

deshabhimani 280312

No comments:

Post a Comment