Wednesday, March 28, 2012
മാധ്യമങ്ങള്‍ മൂലധന ശക്തിക്ക് അടിപ്പെട്ടു: സെബാസ്റ്റ്യന്‍ പോള്‍
തലശേരി: മൂലധന ശക്തികള്‍ക്കു വിധേയമായാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. യുജിസി സഹായത്തോടെ കല്ലിക്കണ്ടി എന്‍എഎം കോളേജ് സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശപ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകാര്യമായ നിലപാടില്‍ എത്തുന്നില്ല. ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവിടെ മാധ്യമ ദൗത്യം പരാജയപ്പെടും. മനുഷ്യാവകാശ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പലപ്പോഴും വൈകിയാണ് ഇടപെടുന്നത്. മനുഷ്യാവകാശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് ജനങ്ങളാണ്. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിട്ടും മണിപ്പുരില്‍ പട്ടാളവാഴ്ചക്കെതിരെ സമരംചെയ്യുന്ന ഇറോം ഷര്‍മിളയുടെ ആവശ്യത്തിന് പരിഹാരമുണ്ടായില്ല. അണ്ണ ഹസാരെയുടെ സമരത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇറോം ഷര്‍മിളയുടെ പ്രശ്നത്തെ അവഗണിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രജിസ്ട്രാര്‍ എന്‍ മോഹന്‍ കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ മുസ്തഫ അധ്യക്ഷനായി. പ്രൊഫ എം കെ സാഹിര്‍, കെ എം സൂപ്പി, പ്രൊഫ എം പി യൂസഫ്, ഡോ. എം കെ മധുസൂധനന്‍, ഇ ആര്‍ രാജേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം മോഹന്‍കുമാര്‍, ഡോ. സുരേന്ദ്രനാഥ്, ഡോ. എ ശ്രീനിവാസ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ചെയര്‍മാന്‍ ആമിന മാളിയേക്കല്‍ സമാപനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം പി യൂസഫ് അധ്യക്ഷനായി. പ്രൊഫ. എ പി സുബൈര്‍, പ്രിയ നായര്‍, ഡോ. എം കെ മധുസൂദനന്‍, ഇ ആര്‍ രാജേഷ്കുമാര്‍, എ പി ഷമീര്‍, കെ പി രജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 280312
Subscribe to:
Post Comments (Atom)
മൂലധന ശക്തികള്‍ക്കു വിധേയമായാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. യുജിസി സഹായത്തോടെ കല്ലിക്കണ്ടി എന്‍എഎം കോളേജ് സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete