Wednesday, March 28, 2012
4 റെയില്‍വേ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ച ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. അങ്കമാലി-ശബരി, കൊല്ലം-തിരുവനന്തപുരം, കൊല്ലം-പുനലൂര്‍, ഗുരുവായൂര്‍-തിരുനാവായ എന്നീ പാതകളുടെ വികസനത്തിനായി ഭൂമി കണ്ടെത്താന്‍ സ്ഥാപിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്താനാണ് റെയില്‍വേ ഉത്തരവിട്ടത്. ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ഓഫീസുകള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. റെയില്‍വേ സാമ്പത്തിക സഹായത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കാന്‍ എല്‍ എ ഓഫീസുകള്‍ തുടങ്ങിയത്. റെയില്‍വികസനത്തിനെന്ന പേരില്‍ അടുത്തകാലത്ത് കൊച്ചിയില്‍ തുടങ്ങിയ റെയില്‍വേ നിര്‍മാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേഷന്‍ ഓഫീസില്‍(സിഎഒ) നിന്നാണ് പൂട്ടാനുള്ള ഉത്തരവിറങ്ങിയത്. സിഎഒ ഓഫീസ് തുടങ്ങിയത് വലിയ നേട്ടമായാണ് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. മാര്‍ച്ച് 31-നു ശേഷം ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് നിര്‍മാണവിഭാഗം സിഎഒ ഓഫീസിലെ ചീഫ് എന്‍ജിനിയറുടെ ഉത്തരവിലുള്ളത്. തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
അങ്കമാലി-ശബരി പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലയിലായിരുന്നു റവന്യൂ എല്‍ എ ഓഫീസ്. കൊല്ലം-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കാന്‍ തിരുവനന്തപുരത്തും. കൊല്ലം- ചെങ്കോട്ട പാത മീറ്റര്‍ഗേജ് മാറ്റാന്‍ കൊല്ലത്തും ഗുരുവായൂര്‍-തിരുനാവായ പുതിയ പാതയ്ക്കായി ഗുരുവായൂരിലും എല്‍ എ ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. കൊല്ലം-ചെങ്കോട്ട പാതയില്‍ പുനലൂര്‍ വരെ മാത്രമേ ബ്രോഡ്ഗേജാക്കിയിട്ടുള്ളു. ഗുരുവായൂര്‍, പാല, മൂവാറ്റുപുഴ, തൊടുപുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഭൂമി ഏറ്റെടുക്കാന്‍ അഞ്ച് എല്‍ എ ഓഫീസുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേക്കുള്ള ജീവനക്കാരെ സംസ്ഥാനസര്‍ക്കാരാണ് നല്‍കിയത്. ഇവര്‍ക്കുള്ള ശമ്പളവും ഭൂമി ഏറ്റെടുക്കാനുള്ള പണവും റെയില്‍വേയും. ഓഫീസുകള്‍ പൂട്ടുന്നതോടെ ജീവനക്കാരെ സംസ്ഥാനസര്‍ക്കാര്‍ തിരിച്ചുവിളിക്കണം. പുതിയ ഉത്തരവോടെ ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ റെയില്‍വേ തയ്യാറാവുകയില്ല.
deshabhimani 280312
Labels:
വാര്‍ത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ച ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. അങ്കമാലി-ശബരി, കൊല്ലം-തിരുവനന്തപുരം, കൊല്ലം-പുനലൂര്‍, ഗുരുവായൂര്‍-തിരുനാവായ എന്നീ പാതകളുടെ വികസനത്തിനായി ഭൂമി കണ്ടെത്താന്‍ സ്ഥാപിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്താനാണ് റെയില്‍വേ ഉത്തരവിട്ടത്. ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ഓഫീസുകള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. റെയില്‍വേ സാമ്പത്തിക സഹായത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കാന്‍ എല്‍ എ ഓഫീസുകള്‍ തുടങ്ങിയത്. റെയില്‍വികസനത്തിനെന്ന പേരില്‍ അടുത്തകാലത്ത് കൊച്ചിയില്‍ തുടങ്ങിയ റെയില്‍വേ നിര്‍മാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേഷന്‍ ഓഫീസില്‍(സിഎഒ) നിന്നാണ് പൂട്ടാനുള്ള ഉത്തരവിറങ്ങിയത്. സിഎഒ ഓഫീസ് തുടങ്ങിയത് വലിയ നേട്ടമായാണ് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
ReplyDelete