Friday, March 30, 2012
ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി
പ്രതിരോധ വകുപ്പിലെ അഴിമതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന പ്രതിരോധ മന്ത്രി എ കെ ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി. ബിജെപി എം പി പ്രകാശ് ജാവദേക്കറാണ് രാജ്യസഭയില്‍ ആന്റണിയുടെ രാജി ആവശ്യപ്പെട്ടത്. 2009മുതല്‍ അഴിമതി ശ്രദ്ധയില്‍ പെട്ടിട്ടും പ്രതിരോധ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹത്തെ തേജോവധം ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വി കെ സിങ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതിരോധ മന്ത്രി തൃപ്തകരമായ മറുപടി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം കരസേനയിലെ വാഹനങ്ങള്‍ക്കായുള്ള കരാര്‍ ലഭിക്കാന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവിയുടെ ആരോപണത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന നിര്‍മ്മാതാക്കളായ ടാട്രാ-വെക്ട്രയിലെ പ്രധാന ഓഹരി ഉടമകളായ വെക്ട്ര ഗ്രൂപ്പിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെക്ട്ര ഗ്രൂപ്പ് ഉടമ ഋഷിയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. 1500 ടാട്രാ ട്രക്കുകള്‍ക്കായുള്ള കരാര്‍ സ്വന്തമാക്കാന്‍ 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നാണ് വി കെ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.
സേനയില്‍ നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ താന്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവിയുടെ ആരേപാണത്തിനെതിരെ കരസേനാ മുന്‍ ഉദേദ്യാഗസ്ഥനായിരുന്ന തേജീന്ദര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സൈനിക മേധാവിയെക്കൂടാതെ മറ്റ് നാല് സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തേജീന്ദര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
deshabhimani 300312
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete