Thursday, March 29, 2012
തൊഴിലുറപ്പില്‍ നെല്‍കൃഷിയും ഉള്‍പ്പെടുത്തണം: പിണറായി
തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ നെല്‍കൃഷിയെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്കുമാത്രമല്ല, കൃഷിക്കാര്‍ക്കും ഇത് സഹായകരമാകും. തൊഴിലവസരങ്ങളും വര്‍ധിക്കും. നെല്ല് ഉല്‍പ്പാദനം വര്‍ധിക്കുന്നതിലൂടെ സമൂഹത്തിനാകെ ഇത് ഗുണകരമാകും. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതി പുനസ്ഥാപിച്ച് കാര്യക്ഷമമായി നടപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വര്‍ഷം 200 തൊഴില്‍ ദിനങ്ങളെങ്കിലും ഉറപ്പാക്കുക, തോട്ടം-കാര്‍ഷിക മേഖലയിലെ തൊഴില്‍ പൂര്‍ണമായും തൊഴിലുറപ്പില്‍ഉള്‍പ്പെടുത്തുക, കാര്‍ഷിക, ക്ഷീര, കയര്‍ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കൂലി 200 രൂപയാക്കുക, തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി നല്‍കുക, തൊഴിലിടങ്ങില്‍ നിയമാനുസൃത സൗകര്യങ്ങള്‍ നല്‍കുക, അപകടം, അസുഖം എന്നിവയ്ക്ക് മതിയായ ചികിത്സയും ആനുകൂല്യങ്ങളും ലഭ്യമാക്കുക, അപേക്ഷിക്കുന്ന എല്ലാ കുടുംബത്തിനും യഥാസമയം തൊഴില്‍ കാര്‍ഡ് ലഭ്യമാക്കുക, ക്ഷേമ പദ്ധതിയും ഇന്‍ഷൂറന്‍സും പരിരക്ഷയും ഉറപ്പാക്കുക, തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിമാസം 30 കിലോ അരി ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലകളില്‍ കലക്ട്രേറ്റിലേക്കുമായിരുന്നു മാര്‍ച്ച്. തിരുവനന്തപുരത്ത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ സി കെ ഹരീന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി അജയകുമാര്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ചിനുശേഷം യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം കെ മുനീര്‍, കെ സി ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കി.
deshabhimani 290312
Subscribe to:
Post Comments (Atom)
സാര്‍, ഈ കോപ്പി പേസ്റ്റ് പരിപാടി നിര്‍ത്തണം പ്ലീസ് ...ഇത്രയധികം പോസ്റ്റുകള്‍ അനാവശ്യമായി വരുന്നതുകൊണ്ട് മറ്റുള്ള പോസ്റ്റുകള്‍ ശ്രദ്ദിക്കാന്‍ പറ്റാതെ വരുന്നു. അടുത്ത ഇടതുപക്ഷ സുഹൃത്തുക്കള്‍ പോലും ഇതുവയിക്കുന്നില്ല അവര്‍ക്കുപോലും ഇത് ശല്യമാണ്
ReplyDeleteപ്ലീസ് സാര്‍ ഇങ്ങനെ ഉപദ്രവിക്കരുത്
ഈ ബ്ലോഗില്‍ എത്ര പോസ്റ്റുകള്‍ വന്നാലും ആര്‍ക്ക് ബുദ്ധിമുട്ടെന്നാണ് താങ്കള്‍ പറയുന്നത്? ഫീഡ്ബാക്ക് അത്ര മോശമൊന്നുല്ല. കണക്കുകള്‍ ഇവിടെയും ഉണ്ട്. എന്തായാലും ഇത്രയും ബുദ്ധിമുട്ടി ഈ കമന്റു മാത്രം ഇവിടെ ഇടുവാന്‍ കാണിച്ച സന്മനസിനു നന്ദി.ബാക്കിയുള്ളവരുടെ വക്കാലത്ത് തല്‍ക്കാലം താങ്കള്‍ എടുക്കേണ്ടതില്ല.
ReplyDelete