Saturday, March 31, 2012

ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്


പാനൂരിനടുത്ത കൂറ്റേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വമെന്ന് കോടതി. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഡീഷനല്‍ ജില്ല സെഷന്‍സ് (അതിവേഗം-2) കോടതിയുടെ 63 പേജുള്ള വിധിന്യായത്തിലാണ് മകന്റെ കണ്‍മുന്നില്‍ നടത്തിയ അപൂര്‍വമായ കൃത്യമെന്ന് കൊലപാതകത്തെ വിശേഷിപ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വമല്ലാത്തതിനാലാണ് പരമാവധി ശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കുന്നത്. കോടതി മുമ്പാകെ പ്രതികളെ തിരിച്ചറിഞ്ഞതും ദൃക്സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്താണ് ശിക്ഷ വിധിക്കുന്നതെന്നും ജഡ്ജി ഇ ബൈജു വിധിന്യായത്തില്‍ സൂചിപ്പിച്ചു.

മകന്റെ കണ്‍മുന്നില്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വീടാക്രമിച്ചു നടത്തിയ കൊലപാതകമായിരുന്നു അരീക്കല്‍ അശോകന്റേത്. കൊലപാതകം ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങളില്‍ പ്രതികളായ കൊടുംകുറ്റവാളികളാണ് ശിക്ഷിക്കപ്പെട്ടവര്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരവായ ഇവരില്‍ പലരും അക്രമം മാത്രം തൊഴിലാക്കിയവരാണ്. എത്രയോ നിരപരാധികളുടെ ജീവനുംജീവിതം തകര്‍ത്തവരെയാണ് ഒടുവില്‍ കോടതി തുറുങ്കിലടക്കുന്നത്.

മൂന്ന് കൊലപാതകം ഉള്‍പ്പെടെ 32 കേസില്‍ പ്രതിയാണ് കൊലക്കേസിലെ ഒന്നാംപ്രതി കാക്കഷാജി. എലാങ്കോട്ടെ കനകരാജ് കൊലക്കേസില്‍ ഷാജിയെ നേരത്തെ തലശേരി കോടതി വധശിക്ഷക്ക് വിധിച്ചതാണെങ്കിലും മേല്‍കോടതി ഒഴിവാക്കി. കൂറ്റേരി കെസി മുക്കിലെ കുഞ്ഞിക്കണ്ണന്‍, സുന്ദരന്‍മാസ്റ്റര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. നാലാംപ്രതി മൂടേന്റവിട റിജേഷാകട്ടെ പത്ത് കേസിലെ പ്രതിയാണ്. മറ്റുപ്രതികളുടെ ചരിത്രവും വ്യത്യസ്തമല്ല. വിധികേള്‍ക്കാന്‍ കോടതിയിലെത്തിയ പ്രതികളുടെ സുഹൃത്തുക്കളും നാട്ടുകാരുമായ ആര്‍എസ്എസ്-ബിജെപിക്കാര്‍ കൈരളിചാനല്‍ ക്യാമറമാനെയും കേസില്‍ പ്രോസിക്യുഷന് വേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ വിപി മോഹനനെയും ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ദൃശ്യം ചിത്രീകരിക്കുമ്പോഴാണ് കൈരളിക്യാമറമാനെ ഭീഷണിപ്പെടുത്തിയത്. വൈകിട്ട് കോടതി വിധി പറഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് കോടതിയില്‍ നിന്ന് അഡ്വ പി ശശിക്കൊപ്പം പുറത്തേക്ക് പോകുമ്പോഴാണ് വിപി മോഹനനെതിരായ ഭീഷണി.

ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്

പാനൂര്‍: ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്. നെഞ്ചില്‍ കെട്ടിപ്പിടിച്ച് കിടക്കുമ്പോഴാണ് എന്നെ പിടിച്ചുമാറ്റി അച്ഛനെ അവര്‍...ശിക്ഷയെക്കുറിച്ചറിഞ്ഞപ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അച്ഛന്റെ ഓര്‍മയില്‍ ഒരു നിമിഷം അക്ഷയ് വിതുമ്പി. വാതില്‍ ചവിട്ടിപ്പൊളിച്ച് എന്റെ കണ്‍മുന്നിലിട്ടാണ് അച്ഛനെ അവര്‍ വെട്ടിപ്പിളര്‍ന്നത്. അരുതേയെന്ന് പലവട്ടം പറഞ്ഞിട്ടും കേട്ടില്ല. ഇപ്പോഴും മനസില്‍നിന്ന് ആ ചിത്രം മാഞ്ഞുപോയിട്ടില്ല. പ്രാണന് വേണ്ടിയുള്ള അച്ഛന്റെ പിടച്ചില്‍ ഇന്നും കണ്‍മുന്നിലുണ്ട്. പ്രതികളില്‍ നാലുപേരെയെങ്കിലും ശിക്ഷിച്ചത് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന അഭിപ്രായമാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം.

അരീക്കല്‍ അശോകന്‍ കേസില്‍ കുറ്റക്കാരായ നാലുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുമ്പോള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മനസില്‍ 2000 ഡിസംബര്‍ അഞ്ചിന്റെ ആ പ്രഭാതം മാത്രമാണ്. നാലുവയസുമാത്രമുണ്ടായിരുന്ന മകന്‍ അക്ഷയിന്റെ മുന്നിലിട്ടായിരുന്നു അശോകനെ കൊന്നത്. കുടുംബനാഥന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇന്നും ഈ വീട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അരീക്കല്‍ അശോകനെന്ന പൊതുപ്രവര്‍ത്തകന്റെ ഓര്‍മയിലാണ് പാനൂര്‍ കൂറ്റേരിഗ്രാമവും ജനങ്ങളും. നാട്ടുകാര്‍ക്കാകെ പ്രിയങ്കരനായ സാമൂഹ്യസേവകനെയാണ് അരീക്കല്‍ അശോകനെ കൊലചെയ്തതിലൂടെ നഷ്ടമായത്. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും നാലുപേരെയെങ്കിലും ശിക്ഷിക്കപ്പെട്ടല്ലോ എന്നാണ് കോടതിവിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ലീല പ്രതികരിച്ചത്. മകന്‍ അക്ഷയ് എസ്എസ്എല്‍സി വിദ്യാര്‍ഥിയും മകള്‍ ആഷ്ലി ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ്

deshabhimani 310312

1 comment:

  1. പാനൂരിനടുത്ത കൂറ്റേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വമെന്ന് കോടതി. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഡീഷനല്‍ ജില്ല സെഷന്‍സ് (അതിവേഗം-2) കോടതിയുടെ 63 പേജുള്ള വിധിന്യായത്തിലാണ് മകന്റെ കണ്‍മുന്നില്‍ നടത്തിയ അപൂര്‍വമായ കൃത്യമെന്ന് കൊലപാതകത്തെ വിശേഷിപ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വമല്ലാത്തതിനാലാണ് പരമാവധി ശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കുന്നത്. കോടതി മുമ്പാകെ പ്രതികളെ തിരിച്ചറിഞ്ഞതും ദൃക്സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്താണ് ശിക്ഷ വിധിക്കുന്നതെന്നും ജഡ്ജി ഇ ബൈജു വിധിന്യായത്തില്‍ സൂചിപ്പിച്ചു

    ReplyDelete