Saturday, March 31, 2012
വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വല വിജയം. ആകെയുള്ള ഒമ്പത് മേജര്‍ സീറ്റും എസ്എഫ്ഐ നേടി. യുഡിഎഫ് സ്ഥാനാര്‍ഥികളേക്കാള്‍ 350 വോട്ടിന്റെ ഭൂരിപക്ഷം എസ്എഫ്ഐ നേടി. നിര്‍മല്‍മാധവ് എന്ന വിദ്യാര്‍ഥിക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനധികൃത പ്രവേശനത്തിനെതിരെ ശക്തമായ സമരമാണ് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ നടത്തിയത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അതി മൃഗീയമായ രീതിയിലാണ് പൊലീസ് നേരിട്ടത്. അനധികൃത പ്രവേശനത്തിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണയാണ് ഈ വിജയം. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി കെ കിരണ്‍രാജ്, സാഗിന്‍ ടിന്റു, യൂണിയന്‍ ചെയര്‍മാന്‍ വി സി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി സി ജയചന്ദ്രന്‍ (ചെയര്‍മാന്‍), ജെ ഷില്‍ന (വൈസ് ചെയര്‍മാന്‍), ആര്‍ രാകേഷ് (ജനറല്‍ സെക്രട്ടറി), അളക (ജോ. സെക്രട്ടറി), വിവേക് ഗംഗാധരന്‍ (യുയുസി), എം വി സനൂജ് (യുയുസി), വി ആര്‍ സചേതന്‍ (എഡിറ്റര്‍), സുനിത് ഫ്രാന്‍സിസ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), ഡി ഇഗ്നേഷ്യസ് (ജനറല്‍ ക്യാപ്റ്റന്‍).
deshabhimani 310312
Subscribe to:
Post Comments (Atom)
No comments:
Post a Comment