രാജ്യത്താകെയുള്ള വിപ്ലവകാരികള്‍ക്ക് ഊര്‍ജമായ കയ്യൂര്‍ രക്തസാക്ഷിത്വത്തിന് 70 വര്‍ഷം. ജന്മി നാടുവാഴി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബൂബക്കര്‍, പൊടോര കുഞ്ഞമ്പുനായര്‍ എന്നീ ധീരന്മാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം കഴുമരമേറ്റിയിട്ട് 29ന് 70 വര്‍ഷം തികയുകയാണ്. 1943 മാര്‍ച്ച് 29നാണ് നാല് യുവപോരാളികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്.
വാര്‍ഷികാചരണം വെള്ളിയാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 5.30ന് രക്തസാക്ഷി മണ്ഡപത്തില്‍ ടി കുഞ്ഞിരാമനും ആറിന് രക്തസാക്ഷി നഗറില്‍ പി എ നായരും പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് ഉദയഗിരിയില്‍നിന്നും ചായ്യോത്ത് നിന്നും റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ രക്തസാക്ഷി മണ്ഡപത്തിലേക്ക് പൊതുപ്രകടനം. തുടര്‍ന്ന് പുഷ്പാര്‍ച്ചന. വൈകിട്ട് ആറിന് രക്തസാക്ഷി നഗറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എംപി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ "കാലം സാക്ഷി" നാടകവും അരങ്ങേറും.
deshabhimani
No comments:
Post a Comment