Sunday, March 24, 2013
എംഎല്‍എ സദാചാര പൊലീസായി; കബഡി കോച്ച് കുഴഞ്ഞുവീണു
ഗുഡ്ഗാവ്: ജീന്‍സ് ധരിച്ചെത്തിയതിന് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ച് ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ അവഹേളനത്തിനിരയായ ഇന്ത്യന്‍ വനിത കബഡി ടീം കോച്ച് സുനില്‍ ദബാസ്, പൊതുപരിപാടിക്കിടെ തലകറങ്ങിവീണു. സദാചാര പൊലീസ് ചമഞ്ഞ എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
ഗുഡ്ഗാവിലെ ദ്രോണാചാര്യ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയ ചുരുക്കം വനിതകളില്‍ ഒരാളായ സുനില്‍ ദബാസ് ചടങ്ങില്‍ "സാരി"ക്ക് പകരം "ഷര്‍ട്ടും ജീന്‍സും" ധരിച്ച് എത്തിയതാണ് മുഖ്യാതിഥിയായ ബാദ്ഷാപുര്‍ എംഎല്‍എ റാവു ധരംപാലിനെ ചൊടിപ്പിച്ചത്. എന്തുകൊണ്ട് ഇത്തരം വേഷം ധരിക്കുന്നു എന്ന് ചോദിച്ച് എംഎല്‍എ കായികപരിശീലകയോട് തട്ടിക്കയറി. കുട്ടികളുടെ മുന്നില്‍വച്ച് അവഹേളിക്കപ്പെട്ട അധ്യാപിക തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ രംഗത്തു വന്നതോടെ ചടങ്ങ് അവസാനിപ്പിച്ച് എംഎല്‍എ മടങ്ങി. എന്നാല്‍,അധ്യാപികയെ അപമാനിച്ചില്ലെന്നും, മാന്യമായി വേഷം ധരിക്കണമെന്ന് ഉപദേശിച്ചതേയുള്ളൂ എന്നും എംഎല്‍എ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. കോളേജ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഹരിയാന കായികമന്ത്രി സുഖ്ബീര്‍ ആശുപത്രിയിലെത്തി അധ്യാപികയെ സന്ദര്‍ശിച്ചു.
deshabhimani 240313
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment