ഐക്യരാഷ്ട്രകേന്ദ്രം: ശുചിത്വ സംവിധാനങ്ങളുടെ അഭാവവും മലിനജലനവും കാരണം ലോകത്ത് പ്രതിദിനം 1,800 കുട്ടികള്‍ മരിക്കുന്നതായി ലോകജലദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. മരിക്കുന്ന കുട്ടികളില്‍ 24 ശതമാനവും ഇന്ത്യയിലാണ്. വയറിളക്കവും മറ്റ് ജലജന്യരോഗങ്ങളും കാരണം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് മരണമടയുന്നത്. ഇന്ത്യ, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് പകുതിയിലധികവും കുട്ടികള്‍ മരണമടയുന്നത്. നൈജീരിയയില്‍ 11 ശതമാനത്തോളമാണ് മരണനിരക്ക്. ലോകത്താകമാനം 78.3 കോടി ജനങ്ങള്‍ക്കാണ് ശുദ്ധജലം കിട്ടാത്തത്. ഇതില്‍ 11.9 കോടി ജനങ്ങള്‍ ചൈനയിലും 9.7 കോടി ജനങ്ങള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ 8.14 കോടി ജനങ്ങള്‍ക്ക് മതിയായ ശുചിത്വ സംവിധാനങ്ങളില്ല. വീണ്ടും ലോകജല ദിനം ആചരിക്കുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും ശുദ്ധജലവും ശുചിത്വസംവിധാനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
deshabhimani 230313
No comments:
Post a Comment