യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതെയാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതെന്ന് സിപിഐ എം തമിഴ്നാട് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.തമിഴര്‍ക്കായി പ്രത്യേക ഈഴം രൂപീകരിക്കുന്നതും ശ്രീലങ്കയുമായുള്ള സൗഹൃദമുപേക്ഷിക്കലുമല്ല പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗം. ശ്രീലങ്കയില്‍ എല്‍ടിടിയുമായുള്ള പോരാട്ടം കഴിഞ്ഞിട്ട് നാലുവര്‍ഷമായിട്ടും ശാശ്വതപരിഹാരം കാണാന്‍ തമിഴ്നാട് സര്‍ക്കാരിനായിട്ടില്ല. നാല്‍പതിനായിരം പേരാണ് അവസാനഘട്ടത്തില്‍ മരിച്ചത്. ആയുധം കൊണ്ടല്ല പ്രശ്നപരിഹാരം കാണേണ്ടതെന്ന നിലപാടാണ് സിപിഐഎം ആദ്യഘട്ടം മുതല്‍ സ്വീകരിച്ചത്. ഇരകള്‍ക്ക് അടിസ്ഥാന ജീവിത സൗകര്യവും ജനാധിപത്യപരമായ പുനരധിവാസവും ഉറപ്പുവരുത്തണം. തമിഴ്നാട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വികാരവും പങ്കുവെക്കുന്നു. അതോടൊപ്പം ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മുഴുവന്‍ ജനാധിപത്യകക്ഷികളുടെയും ജനങ്ങളുടെയും യോജിച്ച ശബ്ദമുയമുയരണമെന്നും സിപിഐ എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
deshabhimani
No comments:
Post a Comment