Sunday, March 31, 2013
പൊലീസില്‍ ക്രിമിനല്‍വത്കരണം കൂടുന്നു
: പൊലീസിലെ ക്രിമിനല്‍വത്കരണം തടയാന്‍ കര്‍ശന നടപടി കൈകൊള്ളണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അധികൃതര്‍ക്ക് മൃദുസമീപനം. ക്രിമിനല്‍കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും കാര്യമായ നടപടി നേരിടുന്നവര്‍ ആരുമില്ലെന്നതാണ് യാഥാര്‍ഥ്യം. രണ്ടു ദിവസത്തിനിടെ ഒരാള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ ക്രിമിനല്‍ േകസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണം.
കഴിഞ്ഞവര്‍ഷം ക്രിമിനല്‍ കുറ്റത്തിന് നടപടിക്ക് വിധേയരായവര്‍ 194 പേരാണ്. ഇതില്‍ സസ്‌പെന്‍ഷനെങ്കിലും ലഭിച്ചതാവട്ടെ 107 പേരും. അവരില്‍ ബഹുഭൂരിപക്ഷവും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരികെ എത്തുകയും ചെയ്തു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിയാകുന്ന പൊലീസുകാരുടെ എണ്ണവും കുറവല്ല. ഇത്തരം കേസുകളില്‍ നടപടിക്ക് വിധേയരായ പൊലീസുകാര്‍ 38 പേരുണ്ട്. അതില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത് വെറും 14 പേര്‍ക്ക്. മറ്റുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടിമാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബാധ്യസ്ഥരായ പൊലീസുകാരാണ് അതിക്രമങ്ങള്‍ കാണിക്കുന്നതും വകുപ്പുതല നടപടിമാത്രം ഏറ്റുവാങ്ങി രക്ഷപ്പെടുന്നതും.
മണല്‍, മദ്യ, ബ്‌ളേഡ് മാഫിയകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടിക സഹിതം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൈമാറിയിട്ടും ആഭ്യന്തരവകുപ്പില്‍ നിന്ന് നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒരു ഡിവൈ എസ് പി, 26 എസ് ഐമാര്‍, 54 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ (ഹെഡ്‌കോണ്‍സ്റ്റബിള്‍), 91 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ (കോണ്‍സ്റ്റബിള്‍), 22 പൊലീസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിച്ചത്.
jaanyugom
Subscribe to:
Post Comments (Atom)
No comments:
Post a Comment