Wednesday, March 27, 2013

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി


 ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാറുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ബസ്, ലോറി തുടങ്ങിയവയുടെ ടോള്‍ പത്ത് രൂപാ മുതല്‍ 40 രൂപാ വരെയാണ് വര്‍ധിപ്പിച്ചത്. കാറുകളുടെ ടോള്‍ നിരക്ക് അഞ്ചു രൂപാ കുറച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.

ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പാലിയേക്കര ടോള്‍ ബൂത്തിലെ നിരക്ക് വളരെ കൂടുതലാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയസാമൂഹിക സംഘടനകളും നാട്ടുകാരും പ്രതിഷേധ സമരം നടത്തിവരികയാണ്. ഇതേത്തുടര്‍ന്ന് നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

deshabhimani

No comments:

Post a Comment