തെലങ്കാന രൂപീകരണത്തെ എതിര്‍ത്ത്, സീമാന്ധ്ര മേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ പള്ളം രാജുവും കെ എസ് റാവുവും രാജിഭീഷണി മുഴക്കി. സംസ്ഥാനരൂപീകരണത്തിന്റെ സാമ്പത്തികവശങ്ങളും മറ്റും പരിശോധിക്കുന്ന ഉപസമിതിയില്‍ ആഭ്യന്തരം, ധനം, മാനവശേഷി വികസനം, ആരോഗ്യം, ജലസേചനം, ഊര്‍ജം, വനം- പരിസ്ഥിതി, റെയില്‍വേ എന്നീ വകുപ്പ് മന്ത്രിമാരും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും അംഗങ്ങളായിരിക്കും. സാമ്പത്തികവശങ്ങള്‍ പരിശോധിക്കുന്നതിന് ധനമന്ത്രാലയം വിദഗ്ധസമിതിയെയും വയ്ക്കും. ആസൂത്രണ കമീഷനില്‍ ഉപാധ്യക്ഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുതിയ സംസ്ഥാനത്തിനായി പ്രത്യേക സെല്ലും നിലവില്‍ വരും. ആന്ധ്രയിലെ 23 ജില്ലകളില്‍ 10 ജില്ലകളാകും തെലങ്കാനയില്‍ വരിക. തെലങ്കാനയില്‍ 17 ഉം സീമാന്ധ്രയില്‍ 25 ഉം ലോക്സഭാ സീറ്റുകളുണ്ടാകും.
ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ആഭ്യന്തരമന്ത്രാലയം സംസ്ഥാനരൂപീകരണ ബില്ലിന് രൂപം നല്‍കുക. ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചശേഷം സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് വിടും. നിയമസഭയ്ക്ക് ബില്‍ ചര്‍ച്ച ചെയ്യുകയും സംസ്ഥാനരൂപീകരണ പ്രമേയം വോട്ടിനിടുകയും ചെയ്യാം. പ്രമേയത്തിന് നിയമസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം. ബില്‍ പിന്നീട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പാര്‍ലമെന്റിന്റെ അംഗീകാരംകൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ തെലങ്കാന നിലവില്‍ വരും. ബിജെപി തെലങ്കാനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാരിന് പാര്‍ലമെന്റ് കടമ്പയാകില്ല. തെലങ്കാന രൂപീകരണം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന ഭീഷണിയില്‍നിന്ന് സീമാന്ധ്ര മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറി.
തെലങ്കാന: കേന്ദ്രമന്ത്രി ചിരഞ്ജീവി രാജിവച്ചു
ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസംമന്ത്രി ചിരഞ്ജീവി രാജിവച്ചു. രാജിസന്ദേശം പ്രധാനമന്ത്രിക്ക് ഫാക്സ് മുഖേന നല്‍കിയതായാണ് വിവരം. സംസ്ഥാനവിഭജനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പള്ളം രാജുവും ടെക്സ്റ്റയില്‍സ് മന്ത്രി കെ എസ് റാവുവും രാജി ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ രാജിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജ്യസഭാംഗവും പ്രമുഖ ചലച്ചിത്രനടനുമായ ചിരഞ്ജീവി കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിയായി ചുമതലയേറ്റത്. നേരത്തെ തിരുപ്പതിയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രജാരാജ്യം പാര്‍ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് മന്ത്രിസഭാപ്രവേശത്തിന് കളമൊരുങ്ങിയത്. കേന്ദ്ര മന്ത്രിസഭ ഉപസമിതി വ്യാഴാഴ്ചയാണ് തെലങ്കാന രൂപീകരണത്തിന് അംഗീകാരം നല്‍കിയത്. പത്തുവര്‍ഷം ഹൈദരാബാദ് സീമാന്ധ്രയുടെയും രായലസീമയുടെയും തലസ്ഥാനമായി. രാജ്യത്തെ 29-ാമത് സംസ്ഥാനമായാണ് തെലങ്കാന രൂപീകരിക്കുക. തീരുമാനത്തില്‍ പ്രതിഷേധിച്ച് തെലങ്കാനവിരുദ്ധര്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
deshabhimani
No comments:
Post a Comment