കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശകളെ സംബന്ധിച് അന്തിമ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചേ പുറത്തിറക്കൂവെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്നും ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയന്തി നടരാജന്‍ പറഞ്ഞു. കരട് വിജ്ഞാപനത്തില്‍ ജനങ്ങളെ കുടിയിറക്കുന്നതായോ കര്‍ഷക വിരുദ്ധമായോ ഒന്നുമില്ല.
റിപ്പോര്‍ട്ടിന്റെ കരടാണ് നിലവില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് അന്തിമ വിജ്ഞാപനമല്ല.റിപ്പോര്‍ട്ട് സംബന്ധിച്ച് 60 ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. പശ്ചിമ ഘട്ടത്തിലെ വന്‍ വ്യവസായങ്ങളും വന്‍ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയുവാനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കുന്നത്.കര്‍ഷകരെയും കൃഷിയെയും അതിലുപരി ജൈവസമ്പത്തുക്കളെയും സംരക്ഷിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടനെ പുറത്തിറക്കും.ഇത് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കര്‍ഷകരും മറ്റും അഭിപ്രായങ്ങളും ,സംശയങ്ങളും നല്‍കണം. ഇവ പഠിച്ചിതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കൂ.ഭാവി തലമുറക്കായി നമ്മുടെ വിഭവങ്ങള്‍ കാത്തു സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
DESHABHIMANI
No comments:
Post a Comment