കടമ്പൂര്‍(കണ്ണൂര്‍): രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി മരിച്ച ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ കാടാച്ചിറ ടൗണ്‍ ജുമാമസ്ജിദില്‍ നിന്ന് പിരിവിന് ആഹ്വാനം ചെയ്ത പള്ളി ഖത്തീബിന്റെയും കമ്മിറ്റിയുടെയും നടപടി അന്വേഷിക്കണമെന്ന് കോടതി. പി കെ അശ്റഫ് മാവിലായി അഡ്വ. കെ സി ഷബീര്‍ മുഖേന സമര്‍പ്പിച്ച സ്വകാര്യ അന്യായമാണ് തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ എടക്കാട് പൊലീസിനോട് നിര്‍ദേശിച്ചത്. ദി റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ് യൂസ്) ആക്ട് 1988 വകുപ്പ് മൂന്ന് (എ)4 ആര്‍/ ഡബ്ല്യു ഏഴ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അശ്റഫ് മാവിലായി ഹര്‍ജിനല്‍കിയത്. ആരാധാനാലയത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളി പ്രസിഡന്റ് മുസ്തഫ ഹാജി, സെക്രട്ടറി അബ്ദുല്ലഹാജി, ഖത്തീബ് സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നിയമവിരുദ്ധമായി രാഷ്ട്രീയപ്പിരിവ് നടത്തുന്നത് ഏതാനും പേര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തവര്‍ക്കും മഹല്ല് നിവാസികള്‍ക്കുമെതിരെ മഹല്ല് കമ്മിറ്റി കള്ളക്കേസ് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പള്ളിയില്‍ അതിക്രമം കാട്ടിയെന്നാരോപിച്ച് കള്ളക്കേസെടുത്തു. അതേസമയം നിയമവിരുദ്ധ പണപ്പിരിവ് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
deshabhimani 160312
രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി മരിച്ച ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ കാടാച്ചിറ ടൗണ്‍ ജുമാമസ്ജിദില്‍ നിന്ന് പിരിവിന് ആഹ്വാനം ചെയ്ത പള്ളി ഖത്തീബിന്റെയും കമ്മിറ്റിയുടെയും നടപടി അന്വേഷിക്കണമെന്ന് കോടതി. പി കെ അശ്റഫ് മാവിലായി അഡ്വ. കെ സി ഷബീര്‍ മുഖേന സമര്‍പ്പിച്ച സ്വകാര്യ അന്യായമാണ് തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ എടക്കാട് പൊലീസിനോട് നിര്‍ദേശിച്ചത്
ReplyDelete