രാജ്യത്തെ ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി സൂചിപ്പിച്ചു. ഘടകകക്ഷികളുടെയടക്കം കടുത്ത എതിര്‍പ്പുമൂലം മാറ്റിവച്ച ഈ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് നടപ്പാന്‍ ശ്രമിക്കമെന്നാണ് മന്ത്രി പറഞ്ഞത്. ആദായനികുതി പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. നികുതി കോഡ് നടപ്പാക്കല്‍ നീട്ടി. കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കും.സബ്സിഡികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മണ്ണെണ്ണ, പാചകവാതകം, കൃഷി എന്നിവക്കുള്ള സബ്സിഡി വ്യക്തികള്‍ക്ക് നേരിട്ടുകൊടുക്കുമെന്നും ഭക്ഷ്യസബ്സിഡി ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലാക്കുമെന്നും ബജറ്റില്‍ പറഞ്ഞു.
അടുത്ത വര്‍ഷം പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി സമാഹരിക്കും. പാചകവാതകം, മണ്ണെണ്ണ സബ്സിഡി നല്‍കാന്‍ പുതിയമാര്‍ഗം തേടും. സര്‍ക്കാരിന്റെ ചില പദ്ധതികള്‍ക്കുള്ള സഹായവിതരണം ആധാര്‍ വഴി ബന്ധിപ്പിക്കും. സ്വകാര്യമേഖലക്ക് രാജ്യത്തിന്റെ സുപ്രധാനമേഖലകളില്‍ കടന്നുകയറാന്‍ അവസരമൊരുക്കുന്നതാണ് കേന്ദ്രബജറ്റ് നിര്‍ദേശങ്ങള്‍ . സ്വകാര്യമേഖലയുടെ സഹായത്തോടെ അടിസ്ഥാനസൗകര്യ വികസനത്തിന് 50 ലക്ഷം കോടി കണ്ടെത്തും. വ്യോമഗതഗാത മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും. വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യും. രാജീവ് ഗാന്ധിയുടെ പേരിലുള്ള പദ്ധതികളിലെ അര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് 50 ശതമാനം ആദായനികുതി ഒഴിവ് കിട്ടും. നികുതി രഹിത ബോണ്ടിന്റെ പരിധി 60,000 രൂപയാക്കി. പൊതുമേഖലാ ബാങ്കുകള്‍ക്ക് പുനര്‍ മൂലധനമായി 15000 കോടി രൂപ നല്‍കും. ഗ്രാമീണ ബാങ്കുകള്‍ക്ക് മൂലധനസഹായം നല്‍കാന്‍ നബാര്‍ഡിന് 10,000 കോടി രൂപ നല്‍കും. 15 ലക്ഷംവരെയുള്ള ഭവന വായ്പക്ക് പലിശയില്‍ ഒരു ശതമാനം ഇളവ്. കാര്‍ഷിക മേഖലക്കുള്ള വിഹിതം 18 ശതമാനം കൂട്ടി. കൃത്യമായി തിരിച്ചടക്കുന്ന കാര്‍ഷിക വായ്പക്ക് 3 ശതമാനം പലിശയിളവ്. മൈക്രോ ഫിനാന്‍സ്ബില്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും.
ആഗോളസാമ്പത്തികപ്രതിസന്ധി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ബാധിച്ചുവെന്ന് പ്രണബ് ആമുഖത്തില്‍ സൂചിപ്പിച്ചു. രാജ്യത്തെ വ്യവസായവളര്‍ച്ച കുറഞ്ഞത് തിരിച്ചടിയായി. ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങള്‍ സാമ്പത്തികമായി തളര്‍ത്തി. സാമ്പത്തികമായി മെച്ചപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യ കൂടുതല്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തിനിടെയാണ് ബജറ്റ് വായന. ബജറ്റവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്പീക്കര്‍ ഇടപെട്ടു. ഡിഎംകെ എംപിമാര്‍ ബജറ്റ് ബഹിഷ്കരിച്ചു. ബജറ്റിനു മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗത്തിലും അവര്‍ സംബന്ധിച്ചില്ല.
ആദായനികുതി പരിധി 2 ലക്ഷം സേവന നികുതി വിപുലമാക്കി
ആദായനികുതിഒഴിവ് പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. രണ്ടുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പത്തുശതമാനവും 5 മുതല്‍ 10 വരെ 20 ശതമാനവും പത്തുലക്ഷത്തിനു മുകളില്‍ 30 ശതമാനവും നികുതി ചുമത്തും. 10000 രൂപവരെയുള്ള സേവിങ്ങ്സ് അക്കൗണ്ടിന്റെ പലിശക്ക് നികുതിയിളവ്. കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കില്ല. അടുത്ത വര്‍ഷം ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.1 ശതമാനമായി കുറക്കും. പദ്ധതിയേതര ചെലവ് 9,69,900 കോടി രൂപയായിരിക്കും. നടപ്പുവര്‍ഷത്തേക്കാള്‍ 8.7ശതമാനം കൂടുതല്‍ . നടപ്പുവര്‍ഷം പ്രത്യക്ഷ നികുതി വരുമാനം 52000 കോടി കുറഞ്ഞുവെന്ന് ധനമന്ത്രി സൂചിപ്പിച്ചു. കേന്ദ്രത്തിന്റെ മൊത്തം കടം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 45 ശതമാനം വരും. നടപ്പുവര്‍ഷത്തെ റവന്യൂക്കമ്മി 185,752 കോടിരൂപയാണ്. സേവനനികുതിയുടെ മേഖല കൂടുതല്‍ വിപുലമാക്കി സ്തൃതമാക്കി. സേവനനികുതിയിലൂടെ 18650 കോടി രൂപ ഈ വര്‍ഷം അധികമായി സമാഹരിക്കും. സര്‍ക്കാര്‍ സേവനങ്ങളും പൊതുഗതാഗതവും സേവനനികുതിയില്‍ നിന്നൊഴിവാക്കി. മുതിര്‍ന്ന പൗരന്‍മാരെ മുന്‍കൂര്‍ നികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കി.
ജനവിരുദ്ധബജറ്റ് ഇടതുപക്ഷം
അങ്ങേയറ്റം ജനവിരുദ്ധബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു. സാധാരണക്കാരനുമേല്‍ ഇരട്ടപ്രഹരമേല്‍പ്പിക്കുന്ന ബജറ്റാണിത്. സേവനനികുതി വര്‍ധിപ്പിച്ചത് പൊതുവായ വിലക്കയറ്റം വര്‍ധിപ്പിക്കുകയേ ഉള്ളൂ. സബ്സിഡികുറച്ചത് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കും. പെട്രോളിയം,വളം എന്നിവയുടെ വില കൂട്ടും. കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി. 6 ലക്ഷം കോടിയുടെ നികുതിവരുമാനം ഉപേക്ഷിച്ചത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബജറ്റാണിതെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. കാര്യക്ഷമതയില്ലാത്ത ഇത്തരമൊരു ബജറ്റിന് ധനമന്ത്രിയുടെ ആവശ്യമില്ല. സാധാരണക്കാര്‍ക്കുള്ള ബജറ്റല്ലെന്ന് ഡി രാജ പറഞ്ഞു.
ഡിഎംകെ ബജറ്റ് ബഹിഷ്കരിച്ചു
യുപിഎ സര്‍ക്കാറിലെ ഘടകകക്ഷിയായ ഡിഎംകെ ബജറ്റ് അവതരണം ബഹിഷ്കരിച്ചു. ധനകാര്യ സഹമന്ത്രി പളനിമാണിക്യവും മന്ത്രി അഴഗിരിയും ബജറ്റ് അവതരണത്തില്‍ പങ്കെടുക്കില്ലെന്ന് രാവിലെതന്നെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ തമിഴ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. എന്നാല്‍ തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിരക്കിലായതിനാലാണ് മന്ത്രിമാര്‍ പാര്‍ലമെന്റിലെത്താത്തതെന്നാണ് വിശദീകരണം.
മന്ത്രിമാരുടെ ബഹിഷ്കരണവാര്‍ത്തകള്‍ക്ക് പിന്നാലെ ഡിഎംകെ എംപിമാരും ബജറ്റ് ബഹിഷ്കരിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണ് എംപിമാരെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി നാരായണസ്വാമി പറഞ്ഞത്. അതേസമയം ഡിഎംകെ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ല. ഡിഎംകെ ബജറ്റ് ബഹിഷ്കരിച്ചതോടെ യുപിഎ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
deshabhimani news
രാജ്യത്തെ ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി സൂചിപ്പിച്ചു. ഘടകകക്ഷികളുടെയടക്കം കടുത്ത എതിര്‍പ്പുമൂലം മാറ്റിവച്ച ഈ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് നടപ്പാന്‍ ശ്രമിക്കമെന്നാണ് മന്ത്രി പറഞ്ഞത്. ആദായനികുതി പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. നികുതി കോഡ് നടപ്പാക്കല്‍ നീട്ടി. കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കും.സബ്സിഡികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മണ്ണെണ്ണ, പാചകവാതകം, കൃഷി എന്നിവക്കുള്ള സബ്സിഡി വ്യക്തികള്‍ക്ക് നേരിട്ടുകൊടുക്കുമെന്നും ഭക്ഷ്യസബ്സിഡി ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലാക്കുമെന്നും ബജറ്റില്‍ പറഞ്ഞു.
ReplyDelete