പിറവം നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് നാലുമാസമായി ചികിത്സാ ധനസഹായം ലഭിച്ചിട്ടില്ല. ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 25ന് വളരെ വൈകി ചികിത്സാധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ കലക്ടറേറ്റ് കയറിയിറങ്ങുകയാണ്. എന്നാല്‍, ചികിത്സാ ധനസഹായത്തില്‍ ഫണ്ടില്ലെന്നും അപേക്ഷകള്‍ തരംതിരിച്ചുകൊണ്ടിരിക്കുന്നതായും ബന്ധപ്പെട്ട ഓഫീസുകളില്‍ അറിയിക്കുമെന്നുപറഞ്ഞ് അപേക്ഷകരെ മടക്കി അയക്കുകയാണ്. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 14,248 അപേക്ഷകളില്‍ 924 എണ്ണം ചികിത്സാ ധനസഹായത്തിനുള്ളതായിരുന്നു. ഇതില്‍ 2,02,39,000 രൂപയാണ് നല്‍കിയത്. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിന് 632 പേര്‍ അപേക്ഷ നല്‍കിയെങ്കിലും തീരുമാനമെടുത്തില്ല. 1924 അപേക്ഷകളാണ് തീര്‍പ്പാക്കിയതെന്ന് അധികൃതര്‍ പറയുന്നതെങ്കിലും മറ്റ് അപേക്ഷകളില്‍ എടുത്ത തീരുമാനം സംബന്ധിച്ച് വ്യക്തതയില്ല. ലഭിച്ച അപേക്ഷകള്‍ കലക്ടറുടെ ചേംബറില്‍ കെട്ടിവച്ചിരിക്കയാണ്. ഇവ തരംതിരിക്കുന്നകാര്യത്തെ സംബന്ധിച്ച് എഡിഎമ്മിനോട് കലക്ടര്‍ സൂചിപ്പിച്ചിട്ടുള്ളതായി അറിയുന്നു. അപേക്ഷകള്‍ നല്‍കിയവര്‍ തീരുമാനമറിയാന്‍ കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്.
deshabhimani
No comments:
Post a Comment