കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തണം. സ്വകാര്യമേഖലയ്ക്ക് അനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ല എന്നാണ് സര്‍ക്കാരും അഡ്വക്കറ്റ് ജനറലും തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് അനുകൂലമായി എടുത്തിരിക്കുന്ന ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പില്‍ നടക്കുന്ന വെട്ടിപ്പും അഴിമതിയും സംബന്ധിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇടനിലക്കാരും മൊത്തവ്യാപാരികളും ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കരിമണല്‍ലോബിയെ സഹായിക്കുന്നു: പന്ന്യന്‍
തിരു: കരിമണല്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സ്വകാര്യ കരിമണല്‍ലോബിയെ സഹായിക്കുന്നതിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സ്വകാര്യമേഖലയ്ക്കുവേണ്ടിയുള്ള ഒത്തുകളിയാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും ഹൈക്കോടതിവിധിക്കെതിരെ അപ്പില്‍ നല്‍കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment