കഴിഞ്ഞ ഒമ്പതിന് ആരംഭിച്ച ക്ലിഫ് ഹൗസ് ഉപരോധം ശക്തമായി തുടരുകയാണ്. പ്രഖ്യാപിച്ചതു മുതല്‍ ഉപരോധത്തിനെതിരെ സംഘടിതമായ പ്രചാരണം നടക്കുന്നു. കള്ളക്കഥകളും കള്ളക്കേസും കെട്ടിച്ചമയ്ക്കാനുള്ള ശ്രമവും ഉണ്ട്. ഇതൊന്നും വിലപ്പോവില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് എസ് ചന്ദ്രകുമാര്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍ സതീഷ്കുമാര്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന്‍, ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment