വളര്‍ച്ച 6.9% മാത്രം
നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് 6.9 ശതമാനമായി കൂപ്പുകുത്തുമെന്ന് സാമ്പത്തികസര്‍വേ. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷവും 8.4 ശതമാനംവീതം രേഖപ്പെടുത്തിയ ആഭ്യന്തരമൊത്ത വരുമാന (ജിഡിപി) വളര്‍ച്ചയാണ് 6.9 ശതമാനത്തിലേക്ക് താഴ്ന്നത്. എന്നാല്‍ , ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നുവെന്ന് സര്‍വേ വിലയിരുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വിശദമാക്കുന്ന സാമ്പത്തികസര്‍വേ ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സാമ്പത്തികാവസ്ഥ ശുഭകരമല്ലെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാവസായികമേഖലയുടെ മോശം പ്രകടനമാണ് വളര്‍ച്ച ഇടിഞ്ഞതിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇത്രയധികം മോശം പ്രകടനമുണ്ടായത് ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായിരുന്ന 2008-09ല്‍ മാത്രമാണ്. അന്ന് 6.7 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഒമ്പത് ശതമാനമെങ്കിലും വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ സര്‍വേയിലെ പ്രവചനം. വ്യവസായവളര്‍ച്ച മോശമായതും യൂറോമേഖല പ്രതിസന്ധിയുമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചതെന്ന് യുപിഎ സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറഞ്ഞു. നിലവില്‍ സ്ഥിതി മോശമെങ്കിലും അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ച 7.6 ശതമാനമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. 2013-14 വര്‍ഷം വളര്‍ച്ച 8.4 ശതമാനമായി ഉയരുമെന്നും സര്‍വേയിലുണ്ട്. സാധാരണഗതിയിലുള്ള കാലവര്‍ഷം, ഒരുവിധം സുസ്ഥിരമായ അന്താരാഷ്ട്ര വിലനിരക്കുകള്‍ , പ്രത്യേകിച്ച് ക്രൂഡോയില്‍ വില, മെച്ചപ്പെട്ട ആഗോളവളര്‍ച്ച എന്നീ ഘടകങ്ങളെ കൂടി ആശ്രയിച്ചായിരിക്കുമിത്.
സേവനമേഖലയുടെ മെച്ചപ്പെട്ട പ്രകടനമാണ് വളര്‍ച്ച 6.9 ശതമാനത്തിലെങ്കിലും എത്തിച്ചത്. 9.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സേവനമേഖലയുടെ വിഹിതം ജിഡിപിയുടെ 59 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 57.7 ശതമാനമായിരുന്നു. ജിഡിപിയിലെ കാര്‍ഷികമേഖലയുടെ വിഹിതത്തിലും ഇടിവ് വന്നു. കഴിഞ്ഞ വര്‍ഷം 14.5 ശതമാനമായിരുന്നു വിഹിതമെങ്കില്‍ നടപ്പുവര്‍ഷം ഇത് 13.9 ശതമാനം മാത്രമാകും. കാര്‍ഷികമേഖലയുടെ പ്രകടനം നിരാശാജനകമാണ്. കഴിഞ്ഞവര്‍ഷം 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക-അനുബന്ധ മേഖലയില്‍ നടപ്പുവര്‍ഷം 2.5 ശതമാനം മാത്രമാകും വളര്‍ച്ച. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 250.42 ദശലക്ഷം ടണ്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഡിപിയില്‍ വ്യാവസായികമേഖലയുടെ വിഹിതം 27.8 ശതമാനത്തില്‍നിന്ന് 27 ശതമാനമായി താഴ്ന്നു.
വ്യാവസായികമേഖലയിലെ വളര്‍ച്ചയും ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനമായിരുന്ന വളര്‍ച്ച നടപ്പുവര്‍ഷം നാല് ശതമാനത്തില്‍ എത്താന്‍ സാധ്യത കുറവാണ്. 2011 ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 3.6 ശതമാനം മാത്രമാണ് വളര്‍ച്ച. കയറ്റുമതിയില്‍ നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 40.5 ശതമാനമാണ് വളര്‍ച്ച. ഇറക്കുമതി 30.4 ശതമാനം ഉയര്‍ന്നു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാകുമെന്ന് സര്‍വേ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഇരട്ടഅക്കത്തിലെത്തിയ പണപ്പെരുപ്പം ഇപ്പോള്‍ 6.95 ശതമാനത്തിലാണ്. ഇത് ആറ് ശതമാനത്തിലേക്ക് താഴുമെന്ന് കൗശിക് ബസു പറഞ്ഞു. പണപ്പെരുപ്പം ആശ്വാസകരമായ നിരക്കിലെത്തിയാല് റിസര്‍വ് ബാങ്കിന്റെ നാണ്യനയത്തിലും മറ്റും മാറ്റം വരും. എന്നാല്‍ , ക്രൂഡോയില്‍ വില ഉയര്‍ന്ന തോതില്‍ തുടരുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്ന് സര്‍വേ പറയുന്നു. സാമ്പത്തികഅച്ചടക്കം, പണപ്പെരുപ്പം നിയന്ത്രിക്കല്‍ , ജിഎസ്ടി നടപ്പാക്കുന്നത് ഉള്‍പ്പെടെ നികുതിരംഗത്ത് കൊണ്ടുവരേണ്ട പരിഷ്കാരങ്ങള്‍ , അഴിമതി തടയല്‍ എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് സര്‍വേയിലെ ഉപദേശം.
ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം വേണം സാമ്പത്തിക സര്‍വെ
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വെച്ചു. 2010-11 വര്‍ഷത്തില്‍ രാജ്യം 6.8 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരഉല്പാദനത്തില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് ലക്ഷ്യം. അടുത്തസാമ്പത്തികവര്‍ഷം 8.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം നടപ്പാക്കണം. രൂപക്ക് 12.4 ശതമാനം ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ രൂപയുടെ അസ്ഥിരത പരിഹരിക്കേണ്ടതുണ്ട്. നികുതികള്‍ പങ്കുവെക്കപ്പെടുന്നതിനുള്ള 13 ാം ധനകാര്യകമീഷന്‍ ശുപാര്‍ശകള്‍ പരിഗണിക്കും. ഭക്ഷ്യവസ്തുക്കള്‍ക്കും മണ്ണെണ്ണക്കും സബ്സിഡിനല്കും. അടുത്തസാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷികരംഗത്ത് 2.5 വളര്‍ച്ചയാണ് ലക്ഷ്യം. ഉല്പാദനപരമല്ലാത്ത കയറ്റുമതി പ്രോല്‍സാഹിപ്പിക്കരുത്. ധന കരുതല്മാനേജ്മെന്റ് ആക്ട് നടപ്പാക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ കൂടുതല്‍ശക്തിപ്പെടുത്തും. ഇറാനിലെ പ്രശ്നങ്ങള്‍ ഇന്ധനപ്രതിസന്ധി രൂക്ഷമാക്കി. കയറ്റുമതിയില്‍ 40.5 വര്ധനപ്രതീക്ഷിക്കുന്നു. ആധാര്‍ പദ്ധതി വിപുലീകരിക്കും. നടപ്പുവര്‍ഷം 4.5ശതമാനം വ്യവസായ വളര്‍ച്ച കൈവരിച്ചു. വരും വര്‍ഷം 7.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. സേവനമേഖലയില്‍ 9.4 ശതമാനവും ലക്ഷ്യമിടുന്നതാണ് സാമ്പത്തികറിപ്പോര്‍ട്ട്.
ഡീസല്‍ വിലനിയന്ത്രണവും നീക്കണം: സാമ്പത്തികസര്‍വേ
പെട്രോളിന്റേത് നീക്കിയതുപോലെ ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയണമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ക്രൂഡോയില്‍ വിലയുടെ ബാധ്യത ഉപഭോക്താക്കളിലേക്ക് മാറ്റുന്നത് സര്‍ക്കാരിന്റെ സബ്സിഡി ചെലവ് കുറയ്ക്കുന്നതിനൊപ്പം ഡീസല്‍ ഉപഭോഗം കുറയ്ക്കാനും സഹായകമാകുമെന്ന് സര്‍വേ നിരീക്ഷിക്കുന്നു. വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതോടെ പെട്രോളിന് സമാനമായി ഡീസലിന്റെ വിലയും എണ്ണക്കമ്പനികള്‍ക്ക് തോന്നുംപോലെ വര്‍ധിപ്പിക്കാനാകും.
സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സബ്സിഡി ചെലവുകള്‍ ഏതുവിധേനെയും കുറയ്ക്കുകയെന്ന പൊതുനിര്‍ദേശമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച സര്‍വേയിലുള്ളത്. ഡീസല്‍ വിലനിയന്ത്രണം നീക്കാന്‍ പ്രാഥമിക നടപടിപോലും ഇതുവരെ സ്വീകരിക്കാത്ത ഘട്ടത്തില്‍ ഒരു ഇടക്കാല നടപടി സര്‍വേ നിര്‍ദേശിക്കുന്നു. നിലവില്‍ ഡീസലിന്റെ വില്‍പ്പനവിലയും വിപണിവിലയും തമ്മിലുള്ള അന്തരമാണ് സബ്സിഡിയായി എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ഈ രീതി മാറ്റി ഒരു ലിറ്ററിന് നിശ്ചിത രൂപ എന്ന സമ്പ്രദായം കൊണ്ടുവന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില മാറിയാലും സര്‍ക്കാരിന്റെ സബ്സിഡി ചെലവില്‍ വര്‍ധന വരില്ല. അന്താരാഷ്ട്രവില കൂടുമ്പോഴുള്ള അധികബാധ്യത എണ്ണക്കമ്പനികള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ കഴിയും.
ഡീസലിന് സബ്സിഡി അനുവദിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന വാദവും സര്‍വേയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സുസ്ഥിര വികസനവും പാരിസ്ഥിതിക മാറ്റവും എന്ന ഭാഗത്ത് മുന്നോട്ടുവയ്ക്കുന്നു. സബ്സിഡി നല്‍കുന്നത് ഡീസലിന്റെ ദുരുപയോഗത്തിന് വഴിവയ്ക്കുന്നു. റോഡ്-വാഹന നികുതി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കാമെന്നും സര്‍വേ നിര്‍ദേശിച്ചു. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കേണ്ടത് അനിവാര്യമാണെന്നും സാമ്പത്തികസര്‍വേ വിലയിരുത്തുന്നു. സബ്സിഡി ചെലവ് കുറയ്ക്കാന്‍ ഭക്ഷ്യ-വളം-എല്‍പിജി-മണ്ണെണ്ണ സബ്സിഡികള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. കാര്‍ഷിക വിപണനമേഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരണം. കാര്‍ഷിക വിപണനരംഗത്ത് പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താനും വിദേശനിക്ഷേപം വരേണ്ടതുണ്ട്- സര്‍വേ അഭിപ്രായപ്പെട്ടു.
(എം പ്രശാന്ത്)
deshabhimani 160312
പെട്രോളിന്റേത് നീക്കിയതുപോലെ ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയണമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ക്രൂഡോയില്‍ വിലയുടെ ബാധ്യത ഉപഭോക്താക്കളിലേക്ക് മാറ്റുന്നത് സര്‍ക്കാരിന്റെ സബ്സിഡി ചെലവ് കുറയ്ക്കുന്നതിനൊപ്പം ഡീസല്‍ ഉപഭോഗം കുറയ്ക്കാനും സഹായകമാകുമെന്ന് സര്‍വേ നിരീക്ഷിക്കുന്നു. വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതോടെ പെട്രോളിന് സമാനമായി ഡീസലിന്റെ വിലയും എണ്ണക്കമ്പനികള്‍ക്ക് തോന്നുംപോലെ വര്‍ധിപ്പിക്കാനാകും.
ReplyDelete