Saturday, March 3, 2012

മാനേജ്മെന്റ് നടപടിക്കെതിരെ മനുഷ്യാവകാശകമീഷന് പരാതി

വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ നേഴ്സുമാരുടെ നിരാഹാരസമരത്തോട് മാനേജ്മെന്റ് കാട്ടുന്ന ക്രൂരതയ്ക്കെതിരെ സമരക്കാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. സമരത്തെ അടിച്ചമര്‍ത്താന്‍ ഹോസ്പിറ്റലില്‍ രോഗികളെന്ന വ്യാജേന ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി 29 മുതല്‍ വനിതാ ഹോസ്റ്റലിലെ ലിഫ്റ്റ് സൗകര്യം നിരോധിച്ചു. ഇതോടെ ഗര്‍ഭിണികളായ നേഴ്സുമാരുള്‍പ്പെടെയുള്ളവര്‍ ഒമ്പതാം നിലവരെ സ്റ്റെപ്പ് കയറേണ്ട അവസ്ഥയാണ്. വ്യാഴാഴ്ച രാത്രി 12ന് മദ്യപിച്ചെത്തിയ മൂന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ വനിതാ നേഴ്സുമാരെ അസഭ്യം പറയുകയും പിടിച്ചുതള്ളിയതായും പരാതിയില്‍ പറയുന്നു. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ഹോസ്പിറ്റല്‍ മാനേജ്മെന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മദ്യപിച്ച് അക്രമം കാട്ടിയവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിരവധിതവണ നേഴ്സുമാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. ഇതുസംബന്ധിച്ച് വനിതാ കമീഷനും ഡിജിപിക്കും പരാതി നല്‍കി. സമരത്തെ അടിച്ചമര്‍ത്താന്‍ സമരം നടത്തുന്ന നേഴ്സുമാരെ കള്ളക്കേസില്‍ കുടുക്കാനാണ് മാനേജ്മെന്റ് ശ്രമമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഭിലാല്‍ പറഞ്ഞു.

deshabhimani 030312

1 comment:

  1. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ നേഴ്സുമാരുടെ നിരാഹാരസമരത്തോട് മാനേജ്മെന്റ് കാട്ടുന്ന ക്രൂരതയ്ക്കെതിരെ സമരക്കാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. സമരത്തെ അടിച്ചമര്‍ത്താന്‍ ഹോസ്പിറ്റലില്‍ രോഗികളെന്ന വ്യാജേന ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

    ReplyDelete