തളിപ്പറമ്പിനടുത്ത് സംഘര്‍ഷത്തിനിടെ മരിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കുടുംബസഹായത്തിന്റെ മറവില്‍ ജുമാനമസ്കാരത്തിന് ശേഷം പിരിവെടുക്കാനുള്ള നീക്കമാണ് പള്ളികള്‍ക്ക് മുന്നില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. പിരിവ് പാടില്ലെന്ന്് പ്രായമായ മുസ്ലിം കാരണവന്മാരടക്കം പറഞ്ഞെങ്കിലും ലീഗ് തീവ്രവാദികള്‍ വാശിയോടെ നീങ്ങിയതാണ് സ്റ്റേഡിയംപള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. ചേറ്റംകുന്ന് പള്ളി, സൈദാര്‍പള്ളി തുടങ്ങി പല സ്ഥലങ്ങളിലും വിശ്വാസികളുടെ എതിര്‍പ്പ് മൂലം പണം പിരിവ് നടന്നില്ല. കാസര്‍കോട് പള്ളിയില്‍ ബക്കറ്റുമായി പിരിവിന് വന്നവരെ വിശ്വാസികള്‍ പുറത്താക്കി. പള്ളിയില്‍ വിവിധ രാഷ്ട്രീയ പാര്‍ടിക്കാര്‍ ഉണ്ടാകും. ഒരു പാര്‍ടിയുടെ ഫണ്ട് പിരിച്ചാല്‍ അടുത്ത ദിവസം മറ്റു പാര്‍ടിക്കാരും വരും. പള്ളി രാഷ്ട്രീയ പാര്‍ടികളുടെ പിരിവ് കേന്ദ്രമാക്കാന്‍ പറ്റില്ലെന്നായിരുന്നു നമസ്കാരത്തിന് വന്നവരുടെ അഭിപ്രായം. ചില സ്ഥലത്ത് പിരിവ് നല്‍കാത്തവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു.
deshabhimani 170312
പള്ളികളില്‍ രാഷ്ട്രീയപ്പിരിവിനുള്ള ലീഗ് തീവ്രവാദികളുടെ നീക്കം വിശ്വാസികള്‍ തടഞ്ഞു. എതിര്‍പ്പ് അവഗണിച്ച് ഫണ്ട് പിരിക്കാന്‍ ശ്രമിച്ചത് പല സ്ഥലത്തും സംഘര്‍ഷത്തിനിടയാക്കി. തലശേരി പഴയബസ്സ്റ്റാന്‍ഡിനടുത്ത ഓടത്തില്‍ പള്ളിയില്‍ പിരിവെടുത്തവരെ നിസ്കാരത്തിനെത്തിയവര്‍ ഓടിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സ്റ്റേഡിയം ജുമാമസ്ജിദില്‍ പിരിവ് നടത്തുന്നതിനെ വിശ്വാസികള്‍ എതിര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി. പൊലീസെത്തി പിരിവുകാരെ മാറ്റിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്.
ReplyDelete