Saturday, March 3, 2012

കാര്‍ട്ടൂണില്‍ പിറവം; യുഡിഎഫ് എലിമിനേഷന്‍ റൗണ്ടില്‍

കൊല്ലം: കാര്‍ട്ടൂണ്‍ മത്സരത്തില്‍ കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം പിറവം ഉപതെരഞ്ഞെടുപ്പ്. എലിമിനേഷന്‍ എന്ന വിഷയത്തില്‍ പിറവം തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം എലിമിനേറ്റ് ചെയ്യപ്പെടുന്നതാണ് അധികംപേരും ചിത്രീകരിച്ചത്.

പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഗീത റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്ന ഭരണപക്ഷത്തെയും വിധികര്‍ത്താക്കളായ പ്രതിപക്ഷത്തെയും ചിത്രീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ടി എസ് ബോസിന്‍ ഒന്നാംസ്ഥാനം നേടി. പായുന്ന യാഗാശ്വം ഞാന്‍ ... (അതിവേഗം ബഹുദൂരം) മതിമറന്ന് പാടുന്ന മുഖ്യമന്ത്രിക്ക് പിന്നണിക്കാരായി മന്ത്രിമാരും യുഡിഎഫ് നേതാക്കളും. രണ്ടു രൂപയ്ക്ക് അരി, മെട്രോ റെയില്‍ , അതിവേഗ ട്രെയിന്‍ എന്നിങ്ങനെ രമേശ് ചെന്നിത്തല പിന്നണി താളം മുറുക്കുമ്പോള്‍ അന്ത്യത്താഴം പിറവത്ത് ഉണ്ണേണ്ടിവരുമോ എന്ന് വയലിനില്‍ ശോകാര്‍ദ്രമായി പാത്തോസ് വായിക്കുന്ന മാണിയും ചിന്തയ്ക്കൊപ്പം നര്‍മവും ഉണര്‍ത്തുന്നതായി. ഭരണത്തിന്റെ ഡെയിഞ്ചര്‍ ബെല്‍ മുഴങ്ങിത്തുടങ്ങിയെന്ന് അഭിപ്രായപ്പെടുന്ന വിധികര്‍ത്താക്കള്‍ കര്‍ഷക ആത്മഹത്യ എന്ന സംഗതി മറന്നുപോയ സ്ഥിതിക്ക് എലിമിനേറ്റ് ചെയ്താലോ എന്ന അന്തിമ തീരുമാനത്തിലെത്തുന്നു.

കാരിക്കേച്ചര്‍ വിഷയം ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു.

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഗീത റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്ന ഭരണപക്ഷത്തെയും വിധികര്‍ത്താക്കളായ പ്രതിപക്ഷത്തെയും ചിത്രീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ടി എസ് ബോസിന്‍ ഒന്നാംസ്ഥാനം നേടി. പായുന്ന യാഗാശ്വം ഞാന്‍ ... (അതിവേഗം ബഹുദൂരം) മതിമറന്ന് പാടുന്ന മുഖ്യമന്ത്രിക്ക് പിന്നണിക്കാരായി മന്ത്രിമാരും യുഡിഎഫ് നേതാക്കളും. രണ്ടു രൂപയ്ക്ക് അരി, മെട്രോ റെയില്‍ , അതിവേഗ ട്രെയിന്‍ എന്നിങ്ങനെ രമേശ് ചെന്നിത്തല പിന്നണി താളം മുറുക്കുമ്പോള്‍ അന്ത്യത്താഴം പിറവത്ത് ഉണ്ണേണ്ടിവരുമോ എന്ന് വയലിനില്‍ ശോകാര്‍ദ്രമായി പാത്തോസ് വായിക്കുന്ന മാണിയും ചിന്തയ്ക്കൊപ്പം നര്‍മവും ഉണര്‍ത്തുന്നതായി. ഭരണത്തിന്റെ ഡെയിഞ്ചര്‍ ബെല്‍ മുഴങ്ങിത്തുടങ്ങിയെന്ന് അഭിപ്രായപ്പെടുന്ന വിധികര്‍ത്താക്കള്‍ കര്‍ഷക ആത്മഹത്യ എന്ന സംഗതി മറന്നുപോയ സ്ഥിതിക്ക് എലിമിനേറ്റ് ചെയ്താലോ എന്ന അന്തിമ തീരുമാനത്തിലെത്തുന്നു.

    ReplyDelete