കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തീവണ്ടികള്‍ പോലും ഇനിയും ഓടിതുടങ്ങിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച എറണാകുളം കുമ്പളം പാത ഇരട്ടിപ്പിക്കലിന്റെ സര്‍വെയും തുടങ്ങിയില്ല. രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം മൂന്നു കേന്ദ്രമന്ത്രിമാരാണ് ആലപ്പുഴയില്‍ നിന്നുള്ളത്. കേന്ദ്രത്തില്‍ സ്വാധീനമുള്ള കെപിസിസി പ്രസിഡന്റും ജില്ലയിലെ ഒരു ജനപ്രതിനിധിയാണ്. വിവിധ ഘട്ടങ്ങളിലായി പല പ്രഖ്യാപനങ്ങളും നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന പതിവ് ഇത്തവണയും അവര്‍ ആവര്‍ത്തിച്ചു. ജില്ലയില്‍ വന്‍ പദ്ധതികള്‍ വരാന്‍ പോകുന്നതായി കേന്ദ്ര-ഊര്‍ജ്ജ സഹമന്ത്രി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയായിരുന്നു. ജില്ലയിലെ റെയില്‍വെ വികസനത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും പെട്ടി പ്രസംഗങ്ങളായിരുന്നുവെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ തയ്യാറാക്കുന്ന പദ്ധതികളെക്കുറിച്ചൊന്നും ഈ സഹമന്ത്രിക്ക് വലിയ പിടിപാടൊന്നുമില്ലെന്നും ഇത് തെളിയിക്കുന്നു.
ആലപ്പുഴ ബൈപ്പാസ്, കായംകുളം താപനിലയത്തിന്റെ വികസനം, ദേശീയ പാതയുടെ വികസനം, പുതിയ വ്യവസായ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് മുന്‍ കാലങ്ങളില്‍ നടത്തിയ പ്രഖ്യാപനം പോലെ റെയില്‍വെ വികസനവും അധരവ്യായാമമായി മാറി. പൊട്ടിപ്പൊളിഞ്ഞ കോച്ചുകളില്‍ ശ്വാസം പോലും വിടാനാവാതെ ദുരിതയാത്ര തുടരുവാന്‍ അനുവദിച്ച കേന്ദ്രസഹമന്ത്രി ആലപ്പുഴ ജില്ലയിലെ ജനങ്ങള്‍ക്ക് മറ്റൊരു സമ്മാനമാണിത്. ആലപ്പുഴ ജില്ലയിലെ റെയില്‍വെ വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു ആവശ്യപ്പെട്ടു.
deshabhimani 170312
റെയില്‍വെ ബജറ്റില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ ആലപ്പുഴ ജില്ലയെ പരിപൂര്‍ണ്ണമായി അവഗണിച്ചതായി സിപിഐ എം ജില്ലാ കമ്മറ്റി വ്യക്തമാക്കി. ജില്ലയെ പ്രതിനിധീകരിക്കുന്ന എംപി കേന്ദ്രത്തില്‍ മന്ത്രിയായിരിക്കെയാണ് ഈ ദുര്‍ഗതി. മന്ത്രി നല്‍കിയ നിവേദനത്തില്‍ ഒന്നുപോലും പരിഗണിച്ചിട്ടില്ലെന്ന് ബുധനാഴ്ച റെയില്‍വെ സഹമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു. തീരദേശപാതയുടെ ഇരട്ടിപ്പിക്കല്‍ , വിവിധ റെയില്‍വെ സ്റ്റേഷനുകളുടെ വികസനം, യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതല്‍ തീവണ്ടികള്‍ ഇവ ഒന്നും പരിഗണിച്ചില്ല. ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് റെയില്‍വെയും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഒപ്പിട്ട കരാര്‍ നടപ്പാക്കുന്നതില്‍ ഉറപ്പുനേടാന്‍ പോലും മന്ത്രിക്കായില്ല. പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാം എന്ന് ബജറ്റ് പ്രസംഗത്തില്‍ ഒഴുക്കന്‍ മട്ടില്‍ പറയുക മാത്രമായിരുന്നു. പണം വകയിരുത്താനോ മറ്റ് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനോ തയ്യാറായിട്ടില്ല.
ReplyDelete