നെയ്യാറ്റിന്‍കര മുന്‍ എംഎല്‍എ ആര് സെല്‍വരാജ് രാജിവെച്ച ദിവസം പുലര്‍ച്ചെ അദ്ദേഹത്തിന്റെ പിഎയുടെ ഫോണില്‍ നിന്നുള്ള വിളിക്ക് മറുപടി നല്‍കിയത് എന്താണെന്ന് ഓര്‍മയില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അന്ന് പുലര്‍ച്ചെ 5.05നും 5.27നും 6.25നും സെല്‍വരാജിന്റെ പി എ യുടെ ഫോണില്‍ നിന്നുമാണ് വിളിച്ചിട്ടുള്ളത്. മസില് വേദന കാരണം അന്ന് താന്‍ വൈകിയാണ് ഉറങ്ങിയത്. ആദ്യം അഞ്ച് സെക്കണ്ട് മാത്രമാണ് ഫോണില്‍ സംസാരിച്ചത് അത് താന്‍ ഓ.. എന്നോ മറ്റോ ഉറക്കത്തില്‍ പറഞ്ഞിട്ടുണ്ടാകും. രണ്ടാം തവണ 15 സെക്കണ്ട് സംസാരിച്ചുവെങ്കിലും പറഞ്ഞകാര്യം ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്.
സെല്‍വരാജ് രാജിവെച്ചത് തന്റെ മാത്രം ഇടപെടലാലല്ല. നിരവധി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഇടപെടലാലാണ്. എന്തായാലും സെല്‍വരാജിന്റെ രാജി ഒരു യാഥാര്‍ത്ഥ്യമാണ്. മാലപ്പടക്കത്തിന്റെ ആരംഭമാണിത്. ഇനിയും കൂടുതല്‍ രാജികള്‍ എല്‍ഡിഎഫില്‍ ഉണ്ടാകും. എല്‍ഡിഫില്‍ നിന്ന് ആര് വന്നാലും രക്ഷിക്കും. അവരെ യുഡിഎഫിലെടുക്കണോ കോണ്‍ഗ്രസില്‍ എടുക്കണമോ എന്നൊന്നും താനല്ല. തീരുമാനിക്കുന്നത്. ഇടതുമുന്നണിയുടെ നാല് പതിറ്റാണ്ടായുള്ള മുന്നണി സംവിധാനം തകരുമെന്നും സിപിഐ കൂട്ടത്തോടെ യുഡിഎഫിലെത്തും. ഇക്കാര്യത്തില്‍ എം എന്‍ ഗോവിന്ദന്‍നായരുടെ ആജ്ജവം സി കെ ചന്ദ്രപ്പനുണ്ടോ എന്നതേ അറിയാനുള്ളൂ. ആര്‍എസ്പിക്കും എല്‍ഡിഎഫില്‍ തുടരാനാവില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
deshabhimani 160312

ReplyDelete