വെസ്റ്റേണ്‍ യൂണിയന്‍, മണിഗ്രാം തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴി വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നടത്തുന്ന പണമിടപാട് വിവരങ്ങള്‍ ചാരഏജന്‍സികള്‍ രഹസ്യമായി ശേഖരിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഭീകരസംഘടനകളുമായി ബന്ധമുള്ള സംഘടനകളിലേക്കുള്ള പണമൊഴുക്ക് അമേരിക്കന്‍ ട്രെഷറി നിലവില്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വിവിധ ചാരഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. സെപ്തംബര്‍ 11ലെ ഭീകരാകമണത്തിനു ശേഷം രൂപീകരിച്ച് പേട്രിയറ്റ് ആക്ടിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്താണ് ധനകാര്യ സ്ഥാപനങ്ങളില്‍ ചാരപ്പണി നടത്തുന്നത്. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകളും ആഭ്യന്തര ധനഇടപാടുകളും മാത്രമല്ല, സുരക്ഷാകാരണങ്ങളാല്‍ ബാങ്കുകള്‍ മറച്ചുവയ്ക്കാറുള്ള ധനഇടപാട് വിവരങ്ങളും സിഐഎക്ക് വിരല്‍തുമ്പില്‍ ലഭിക്കുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ദേശീയസുരക്ഷാ ഏജന്‍സി(എന്‍എസ്എ)യുടെ ടെലഫോണ്‍-ഇന്റര്‍നെറ്റ് ചാരപ്പണി വെളിപ്പെട്ടതിനു പിന്നാലെയാണ് പുതിയ വെളിപ്പെടത്തല്‍. എന്‍എസ്എയുടെ ചാരപ്പണി നിയന്ത്രിക്കാന്‍ നിയമത്തിലെ പഴുതുകളടയ്ക്കാന്‍ അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ സമ്മര്‍ദ്ദം ശക്തമാണ്.
deshabhimani
No comments:
Post a Comment