ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മാണ പരിപാടിക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് മാത്രമല്ല യുഡിഎഫ് സര്‍ക്കാരും പിന്തുണ നല്‍കിയതായി തെളിവുകള്‍ പുറത്ത്. പ്രതിമാനിര്‍മാണത്തിന് പിന്തുണതേടിയെത്തിയ ഗുജറാത്തില്‍നിന്നുള്ള മോഡിയുടെ സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവര്‍ക്കൊപ്പം വിരുന്നുണ്ണുകയും ചെയ്തു.
നരേന്ദ്ര മോഡിയുടെ സംഘടിപ്പിക്കുന്ന പ്രതിമാ നിര്‍മാണ പരിപാടിയുമായി കോണ്‍ഗ്രസില്‍ ആരും സഹകരിക്കരുതെന്ന എഐസിസി നിര്‍ദേശം മറികടന്നാണ് കേരളത്തില്‍ പിന്തുണ നല്‍കിയത്.ഗുജറാത്ത് കൃഷി മന്ത്രി ബാബു ഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമാ നിര്‍മാണത്തിനുള്ള വിഭവ സമാഹാരണത്തിനായി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയത്. ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചേംബറിലെത്തി കഴിഞ്ഞ ബുധനാഴ്ച കണ്ടു. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുജറാത്തിലെ മന്ത്രിതല സംഘത്തിനൊപ്പം വിരുന്നുണ്ടത്. പ്രതിമാ നിര്‍മാണത്തിന് ഗുജറാത്ത് സംഘത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് പറയുന്നു. ഗുജറാത്തില്‍ നിന്നുള്ള എട്ടംഗ സംഘത്തെ കേരള ഘടകം പ്രസിഡന്‍റ് വി മുരളീധരന്‍ അനുഗമിച്ചിരുന്നു.
deshabhimani
No comments:
Post a Comment