പിണറായി വിജയന്റെ പ്രതികരണം അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലാണ്:
‘’ആഭ്യന്തര വകുപ്പും അത് കൈകാര്യം ചെയ്ത മന്ത്രിയുമാണ് യു ഡി എഫ് സർക്കാരിനെ ബാധിച്ച എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നാണ് വകുപ്പ് മാറ്റത്തിലൂടെ ഇപ്പോൾ കോണ്ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിനെ പ്രതിസന്ധിയിൽ എത്തിച്ച ആ തെറ്റുകൾ എന്തെന്ന് കോണ്ഗ്രസ്സ് നേതൃത്വം ജനങ്ങളോട് തുറന്നു പറയണം.
ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നുണ്ടോ എന്ന് വകുപ്പ് നഷ്ടപ്പെട്ട മന്ത്രി വ്യക്തമാക്കണം."-പിണറായി ആവശ്യപ്പെട്ടു.
പുതുവത്സര ആശംസകളോടെയാണ് പിണറായി ഫേസ്ബുക്കിൽ ഇടപെട്ടു തുടങ്ങിയത്.
അദ്ദേഹത്തിന്റെ പേരിൽ നിരവധി പേജുകളും അക്കൌണ്ടുകളും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ്, ഔദ്യോഗികമായി പേജ് ആരംഭിച്ചത്.
പേജ് വിലാസം ഇവിടെ:
No comments:
Post a Comment