1977ല്‍ രൂപീകൃതമായ മണ്ഡലത്തിലെ ഇതിനു മുന്‍പത്തെ ഉയര്‍ന്ന പോളിങ് 87ല്‍ ആയിരുന്നു- 85.45 ശതമാനം. അന്ന് എല്‍ഡിഎഫിനായിരുന്നു വിജയം. വോട്ടെടുപ്പ് അവസാനിക്കേണ്ട സമയമായ അഞ്ചിനുശേഷവും നിരവധി ബൂത്തുകളില്‍ വോട്ടെടുപ്പു തുടര്‍ന്നു. ചിലയിടങ്ങളില്‍ ഏഴുവരെ നീണ്ടു. തെരഞ്ഞെടുപ്പു കമീഷന്‍ പ്രശ്നബാധിതമായി പ്രഖ്യാപിച്ച 26 ബൂത്തുകള്‍ ഉള്‍പ്പെടെ ഒരിടത്തും അനിഷ്ടസംഭവങ്ങളില്ല. മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 183170 ആണ്. ഇതില്‍ 158231 പേര്‍ വോട്ടു ചെയ്തു. 78488 പുരുഷന്മാരും 79743 സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏഴു ടെന്‍ഡര്‍ വോട്ടും ചെയ്തിട്ടുണ്ട്.
മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലാണ് 90.10 ശതമാനം. 80.66 ശതമാനം പേര്‍ വോട്ടു ചെയ്ത ഇലഞ്ഞി പഞ്ചായത്തിലാണ് എറ്റവും കുറവ്. മുളന്തുരുത്തി 86.57, തിരുവാങ്കുളം 85.34, ചോറ്റാനിക്കര 86.44, ആമ്പല്ലൂര്‍ 87.66, കൂത്താട്ടുകുളം 85.7, പിറവം 85.6, തിരുമാറാടി 88.55, രാമമംഗലം 85.62, പാമ്പാക്കുട 88.33, മണീട് 85.46 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തിലെ പോളിങ് ശതമാനം. മണീട് പഞ്ചായത്തിലെ 45-ാം നമ്പര്‍ ബൂത്തില്‍ 90.9 ശതമാനവും 79-ാം നമ്പര്‍ ബൂത്തില്‍ 91.9 ശതമാനവും വോട്ട് രേഖപ്പെടുത്തി. മുളന്തുരുത്തിയിലെ 36-ാം നമ്പര്‍ ബൂത്തില്‍ പോളിങ്സമയം കഴിഞ്ഞപ്പോള്‍ ഇരുന്നൂറോളംപേര്‍ ക്യൂവിലുണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഏഴോടടുത്തു.
പിറവം പഞ്ചായത്തിലെ 98-ാം നമ്പര്‍ ബൂത്തില്‍ പകല്‍ മൂന്നോടെ വോട്ടിങ്യന്ത്രം തകരാറിലായി. പെട്ടെന്നു പരിഹരിച്ചതിനാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല. പാഴൂര്‍ ഗവ. എല്‍പി സ്കൂളിലെ 102-ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ അനീഷ് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍തന്നെ പുതിയ പ്രിസൈഡിങ് ഓഫീസര്‍ ചുമതലയേറ്റ് വോട്ടെടുപ്പ് തുടര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് തിരുമാറാടി പഞ്ചായത്തിലെ മണിമലക്കുന്ന് കോളേജിലെ 108-ാം നമ്പര്‍ ബൂത്തില്‍ വോട്ട്ചെയ്തു. രാവിലെ ഏഴോടെ എത്തിയ അദ്ദേഹം ഒരു മണിക്കൂറിലേറെ ക്യൂനിന്ന്് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ഇതേ പഞ്ചായത്തിലെ മണ്ണത്തൂര്‍ ഹൈസ്കൂളില്‍ 107-ാം നമ്പര്‍ ബൂത്തില്‍ വോട്ട്ചെയ്തു. ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ ആര്‍ രാജഗോപാല്‍ പെരുമ്പാവൂര്‍ സ്വദേശിയായതിനാല്‍ മണ്ഡലത്തില്‍ വോട്ടില്ല.
deshabhimani 180312
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പിറവം ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് പോളിങ് ശതമാനം 86.38 ആണ്. എട്ട് ബൂത്തുകളില്‍ 90 ശതമാനത്തില്‍ അധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. പോളിങ് സമാധാനപരമായിരുന്നു. 21ന് മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂളിലാണ് വോട്ടെണ്ണല്‍ .
ReplyDelete1977ല്‍ രൂപീകൃതമായ മണ്ഡലത്തിലെ ഇതിനു മുന്‍പത്തെ ഉയര്‍ന്ന പോളിങ് 87ല്‍ ആയിരുന്നു- 85.45 ശതമാനം. അന്ന് എല്‍ഡിഎഫിനായിരുന്നു വിജയം. വോട്ടെടുപ്പ് അവസാനിക്കേണ്ട സമയമായ അഞ്ചിനുശേഷവും നിരവധി ബൂത്തുകളില്‍ വോട്ടെടുപ്പു തുടര്‍ന്നു. ചിലയിടങ്ങളില്‍ ഏഴുവരെ നീണ്ടു. തെരഞ്ഞെടുപ്പു കമീഷന്‍ പ്രശ്നബാധിതമായി പ്രഖ്യാപിച്ച 26 ബൂത്തുകള്‍ ഉള്‍പ്പെടെ ഒരിടത്തും അനിഷ്ടസംഭവങ്ങളില്ല. മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 183170 ആണ്. ഇതില്‍ 158231 പേര്‍ വോട്ടു ചെയ്തു. 78488 പുരുഷന്മാരും 79743 സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏഴു ടെന്‍ഡര്‍ വോട്ടും ചെയ്തിട്ടുണ്ട്.