കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ സമരത്തിലായിരുന്ന മുന്നൂറോളം നേഴ്സുമാരെ അറസ്റ്റുചെയ്തു നീക്കി. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് അസി. കമീഷണര്‍ ബിജു അലക്സാണ്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ വനിതകളെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലേക്കും പുരുഷന്മാരെ തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലേക്കും കൊണ്ടുപോയി. രാത്രി വിട്ടയച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന കാരണത്താലാണ് അറസ്റ്റ്. ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഞായറാഴ്ച കരിദിനം ആചരിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ)സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.
മന്ത്രി കെ ബാബു നേരത്തേ ലേക്ഷോറിലെ നേഴ്സുമാരെ ഭീഷണിപ്പെടുത്തിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കാണിച്ചുതരാമെന്ന് അന്ന് അദ്ദേഹം പറഞ്ഞതാണ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നേഴ്സുമാര്‍ നടത്തുന്ന സമരത്തോട് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് യുഎന്‍എയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 477 ആശുപത്രികളിലും മന്ത്രിമാരെ ശ്രുശ്രൂഷിക്കുന്നത് നേഴ്സുമാര്‍ ബഹിഷ്കരിക്കുമെന്ന് ജാസ്മിന്‍ഷാ പറഞ്ഞു. ലേക്ഷോര്‍ ആശുപത്രിയില്‍ സമരം കൂടുതല്‍ ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ യുവജന സംഘടനകളുടെ സഹകരണത്തോടെ ആശുപത്രി ഉപരോധിക്കും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആശുപത്രിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല. ജീവല്‍ പ്രധാനമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തോട് രോഗികളും ബന്ധുക്കളും സഹകരിക്കണമെന്ന് യുഎന്‍എ അഭ്യര്‍ഥിച്ചു.
ഇതിനിടെ ലേക്ഷോര്‍ മാനേജ്മെന്റ് സമരം ചെയ്ത രണ്ട് നേഴ്സുമാരെക്കൂടി പിരിച്ചുവിട്ടു. ബീന, അഞ്ജു എന്നിവരെയാണ് പിരിച്ചു വിട്ടത്. ഇതോടെ പിരിച്ചുവിടുന്ന നേഴ്സുമാരുടെ എണ്ണം അഞ്ചായി. മിനിമം വേതനം ആവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടര്‍ന്ന് മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ ആശുപത്രി മാനേജ്മെന്റുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായാണ് നേഴ്സുമാരെ പിരിച്ചുവിട്ടതെന്ന് യുഎന്‍എ ആരോപിച്ചു. പിരിച്ചു വിട്ട നേഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് 12 മുതല്‍ യുഎന്‍എ ലേക്ഷോര്‍ ആശുപത്രിയില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്കിടയിലേക്ക് വെള്ളിയാഴ്ച ആശുപത്രിയിലെ ഡോക്ടര്‍ കാര്‍ ഓടിച്ചു കയറ്റി.നാല് നേഴ്സുമാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിയായ ആശുപത്രിയിലെ പള്‍മൊണോളജിസ്റ്റ് ഡോ. മോഹന്‍ സി മഞ്ഞക്കരയെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ മദ്യപിച്ചും ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലും വാഹനമോടിച്ചതിന് പനങ്ങാട് പൊലീസ് കേസ് എടുത്തു. ഡോക്ടറെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതിനിടെ, കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ ആരംഭിച്ച സമരത്തിന് ജനപിന്തുണയേറി. ഏഴാം ദിവസത്തിലേക്ക് കടന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായിജനപ്രതിനിധികളും സിപിഐ എം ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
deshabhimani 180312
കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ സമരത്തിലായിരുന്ന മുന്നൂറോളം നേഴ്സുമാരെ അറസ്റ്റുചെയ്തു നീക്കി. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് അസി. കമീഷണര്‍ ബിജു അലക്സാണ്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ വനിതകളെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലേക്കും പുരുഷന്മാരെ തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലേക്കും കൊണ്ടുപോയി. രാത്രി വിട്ടയച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന കാരണത്താലാണ് അറസ്റ്റ്. ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഞായറാഴ്ച കരിദിനം ആചരിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ)സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.
ReplyDeleteമലപ്പുറം: മിനിമം വേതനം നല്‍കുംവരെ പ്രശാന്തി ആശുപത്രിയിലെ നേഴ്സുമാര്‍ സമരം തുടരുമെന്ന് യുണൈറ്റഡ് നേഴ്സസ് (യുഎന്‍എ)അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാട് മൂലമാണ്. ആശുപത്രിയില്‍നിന്ന് പുറത്താക്കിയ നേഴ്സുമാരെ തിരിച്ചെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ-യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെ സമരം വ്യാപിപ്പിക്കും. മഹിളാ സംഘടനകളും ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മതിയായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ നല്‍കുന്നില്ല. മിനിമം വേതനം നല്‍കുന്നുണ്ടെന്ന മനേജ്മെന്റിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. കുറഞ്ഞ ശമ്പളമാണ് ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഡയാലിസിസ് ട്രെയിനിങ് നല്‍കാനുള്ള സര്‍ക്കാര്‍ അംഗീകാരം ആശുപത്രിയ്ക്ക് ലഭിച്ചിട്ടില്ല. നേഴ്സുമാര്‍ക്ക് നല്‍കുന്ന ഹോസ്റ്റല്‍ സൗകര്യം വളരെ മോശമാണെന്നും യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സുജനപാല്‍ അച്യുതന്‍ , യൂണിറ്റ് പ്രസിഡന്റ് ബെന്‍ ജോയ്, സെക്രട്ടറി സി ഷഫീഖ്, മിന്‍സി ജോസഫ് എന്നിവര്‍ ആരോപിച്ചു.
ReplyDeleteലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തിയ സമരത്തിനെതിരെ സര്‍ക്കാര്‍ നടത്തിയത് ആസൂത്രിത നീക്കം. പിറവം തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. നേരത്തെ മന്ത്രി കെ ബാബു തങ്ങളെ ഭീഷണിപ്പെടുത്തിയതായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. പിറവം തെരഞ്ഞെടുപ്പിനുശേഷം നീയൊക്കെ അനുഭവിക്കും എന്നായിരുന്നു ഭീഷണി. യുഎന്‍എയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള നടപടിയാണ് ശനിയാഴ്ച വൈകിട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ലേക്ഷോര്‍ ആശുപത്രിയില്‍നിന്ന് അറസ്റ്റ്ചെയ്ത നേഴ്സുമാരില്‍ വനിതകളെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലേക്കും പുരുഷന്മാരെ തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലേക്കുമാണ് കൊണ്ടുപോയത്. ഇതില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ 95 വനിതാ നേഴ്സുമാരെ രാത്രി 10ന് വിട്ടയച്ചു. നേഴ്സുമാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. 49 പുരുഷ നേഴ്സുമാരെ രാത്രി പതിനൊന്നിനാണ് വിട്ടയച്ചത്. നേഴ്സുമാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എറണാകുളം വനിതാ പൊലീസ് സ്റ്റേഷനു മുന്നിലേക്ക് നടന്ന പ്രകടനത്തിന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എസ് നൗഷാദ്, കെ ടി സാജന്‍ , ബ്ലോക്ക് ഭാരവാഹികളായ ആര്‍ നിഷാദ് ബാബു, വിനോദ് മാത്യു, കെ എസ് സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ReplyDelete