മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചാക്ക് രാധാകൃഷ്ണന്റെ കമ്പനി മുഖേന ചുണ്ണാമ്പുകല്ല് ഇറക്കുമതിചെയ്തതിനു പിന്നിലെ ഗൂഢാലോചനയാണ് പ്രതികള്‍ക്കെതിരെ ഒരു കേസിലെ കുറ്റം. ഫ്ളൈ ആഷ് വാങ്ങിയതിലെ അഴിമതി സംബന്ധിച്ചാണ് മറ്റു രണ്ട് കേസ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ഡെസ്മണ്ട് നെറ്റോയാണ് പ്രതികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ , ഇവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത്് വിജിലന്‍സ് പാലക്കാട് യൂണിറ്റ് ആദ്യം എതിര്‍ത്തിരുന്നു. പുനരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദേശത്തെതുടര്‍ന്ന് കേസ് തുടരണമെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ , ഇത് മാറ്റിവച്ച് പ്രതികള്‍ക്ക് അനുകൂലമായ ശുപാര്‍ശ നല്‍കാന്‍ ഡയറക്ടര്‍ വീണ്ടും നിര്‍ദേശിച്ചു. ഇങ്ങനെ വാങ്ങിയ റിപ്പോര്‍ട്ടനുസരിച്ചാണ് പ്രതികളെ ഒഴിവാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പ്രതികളെ ഒഴിവാക്കിയത് വെല്ലുവിളി
അഴിമതിക്കേസില്‍ പ്രതികളായ ഉന്നതരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ഉത്തരവിറക്കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മലബാര്‍ സിമന്റ്സില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മുന്‍ ചീഫ് സെക്രട്ടറികൂടിയായ ജോണ്‍ മത്തായി, ബോര്‍ഡ് അംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍ , പത്മനാഭന്‍നായര്‍ എന്നിവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരെയൊക്കെ പ്രതികളാക്കണമെന്നും ആരെയൊക്കെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുമെല്ലാം വിജിലന്‍സിന് രഹസ്യമായും പരസ്യമായും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മൂന്ന് ഉന്നതരെ ഒഴിവാക്കുന്നതിലൂടെ കേസ് അട്ടിമറിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളുടെ അന്വേഷണത്തെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് ഇതെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 180312
മലബാര്‍ സിമന്റ്സിലെ മൂന്ന് അഴിമതി കേസില്‍നിന്ന് മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഒഴിവാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ശുപാര്‍ശ സഹിതം മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. മുന്‍ വ്യവസായ സെക്രട്ടറിയും മലബാര്‍ സിമന്റ്സ് എംഡിയുമായിരുന്ന ജോണ്‍ മത്തായി, ഡയറക്ടര്‍മാരായിരുന്ന കൃഷ്ണകുമാര്‍ , പത്മനാഭന്‍നായര്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത്. ടെന്‍ഡര്‍ വിളിക്കാതെ ചുണ്ണാമ്പുകല്ല് ഇറക്കുമതിചെയ്തത് ഉള്‍പ്പെടെ മൂന്ന് കേസാണ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശനിയാഴ്ച തൃശൂര്‍ വിജിലന്‍സ് ജഡ്ജി അവധിയിലായിരുന്നതിനാല്‍ ഇതുസംബന്ധിച്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും.
ReplyDelete