കുഴല്‍മന്ദം (പാലക്കാട്): കടബാധ്യതയെത്തുടര്‍ന്ന് കണ്ണനൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുത്തന്‍പുര വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകന്‍ കണ്ണന്‍ (മോഹനന്‍ -45)ആണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്തുവരികയായിരുന്നു മോഹനന്‍ . ഇഞ്ചി കേടുവന്ന് നശിച്ചതോടെ പ്രതിസന്ധിയിലായി. സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്നും വ്യക്തികളില്‍നിന്നുമായി 60,000 രൂപ വായ്പയെടുത്തിരുന്നു. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടക്കുന്നതു സംബന്ധിച്ച് കനത്ത ആശങ്കയിലുമായിരുന്നു. ഇതാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടത്.
എല്ലാ വര്‍ഷവും നെല്‍കൃഷിക്കും ഇഞ്ചികൃഷിക്കുമായി ഒരേക്കര്‍വീതം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് മോഹനന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍ : നിഥിന്‍ , മിഥുന്‍ . അമ്മ: ജാനകി. സഹോദരങ്ങള്‍ : ശിവദാസ്, ലീല, നിര്‍മല, രമ, രമേഷ്. ഇതോടെ പാലക്കാട് ജില്ലയില്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് ഇതുവരെ 48 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 24 പേരും വയനാട് ജില്ലക്കാരാണ്.
deshabhimani 200312
കടബാധ്യതയെത്തുടര്‍ന്ന് കണ്ണനൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുത്തന്‍പുര വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകന്‍ കണ്ണന്‍ (മോഹനന്‍ -45)ആണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്തുവരികയായിരുന്നു മോഹനന്‍ . ഇഞ്ചി കേടുവന്ന് നശിച്ചതോടെ പ്രതിസന്ധിയിലായി. സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്നും വ്യക്തികളില്‍നിന്നുമായി 60,000 രൂപ വായ്പയെടുത്തിരുന്നു. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടക്കുന്നതു സംബന്ധിച്ച് കനത്ത ആശങ്കയിലുമായിരുന്നു. ഇതാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടത്
ReplyDelete