മാര്‍ച്ച് 17ന് നടക്കാനിരിക്കുന്ന പിറവത്തെ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണെന്ന് രാഷ്ട്രീയ പണ്ഡിതന്മാരെല്ലാം വിലയിരുത്തുന്നു. എന്നാല്‍ യുഡിഎഫിന് അനുകൂലമായിരിക്കും അതിെന്റ വിധി എന്ന് പ്രവചിയ്ക്കാനോ സ്ഥാപിയ്ക്കാനോ കടുത്ത യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത്രമാത്രം കടുത്ത മല്‍സരമാണവിടെ നടക്കാന്‍ പോകുന്നത് എന്ന് അവര്‍ തന്നെ വിലയിരുത്തുന്നു.
യുഡിഎഫിന് ഏറ്റവും അനുകൂലമായതെന്ന് അവര്‍ തന്നെ കണക്കാക്കിയിരുന്ന 2011 ഏപ്രില്‍ 13െന്റ വോട്ടെടുപ്പില്പ്പോലും വെറും 157 വോട്ടിെന്റ നേരിയ ഭൂരിപക്ഷത്തിനാണ് ടി എം ജേക്കബ് ആ മണ്ഡലത്തില്‍നിന്ന് ജയിച്ചത്. എല്‍ഡിഎഫ് അല്പം കൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ അവിടെ എല്‍ഡിഎഫിന് ജയിയ്ക്കാമായിരുന്നു എന്ന് വ്യക്തമാണ്. 2006 ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ 5150 വോട്ടിെന്റ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് ജയിച്ച മണ്ഡലമാണത്. അതിനുമുമ്പ് നാല് തവണ പിറവത്തുനിന്ന് ജയിച്ച ടി എം ജേക്കബിനെ തോല്‍പ്പിച്ചാണ് അന്ന് സിപിഐ എം സ്ഥാനാര്‍ത്ഥി അവിടെ ജയിച്ചത്.
യുഡിഎഫിെന്റ കോട്ട എന്ന് പറയപ്പെട്ടിരുന്ന ആ മണ്ഡലത്തില്‍ പക്ഷേ 1977നുശേഷം നടന്ന ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ 3 എണ്ണത്തില്‍ യുഡിഎഫിനായിരുന്നില്ല വിജയം എന്ന കാര്യം ശ്രദ്ധേയമാണ്. 1980ലെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് (അരസ്) വിഭാഗം സ്ഥാനാര്‍ത്ഥി അവിടെ വിജയിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടിയാണ്. പിന്നീട് 1987ലും 2006ലും സിപിഐ എം അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിയ്ക്കുകയുണ്ടായി. 16480 വോട്ടിെന്റ ഭൂരിപക്ഷത്തിന് 1987ല്‍ അവിടെ വിജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി ഗോപി കോട്ടമുറിയ്ക്കല്‍ , പിറവത്തിന്റെ 1977 മുതലുള്ള 35 കൊല്ല ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് നേടിയത്. കേരള കോണ്‍ഗ്രസ്സുകാരനായും കേരള കോണ്‍ഗ്രസ് (ജേക്കബ്) കാരനായും പിന്നീട് കേരള കോണ്‍ഗ്രസ് (മാണി) വിഭാഗക്കാരനായും ഡിഐസിക്കാരനായും ഒടുവില്‍ വീണ്ടും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗക്കാരനായും മാറിയും മറിഞ്ഞും വേഷം കെട്ടി മല്‍സരിച്ച ടി എം ജേക്കബ് ആകട്ടെ, മിക്കപ്പോഴും നേരിയ ഭൂരിപക്ഷത്തിനാണ് അവിടെ ജയിച്ചിട്ടുള്ളത്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം 1977ല്‍ 5730 വോട്ടും 1991ല്‍ 2947ഉം ആയിരുന്നു. 1982ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1792 മാത്രമായിരുന്നു. 2001ലെ പ്രത്യേക സാഹചര്യത്തില്‍ അത് 12,720 ആയി ഉയരുകയുണ്ടായെങ്കിലും, തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ (2006ല്‍) യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റു. 5150 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് അവിടെ ആ തവണ എല്‍ഡിഎഫ് വിജയിച്ചത്.
2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെയും തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അവര്‍ക്കനുകൂലമായ ജനവിധിയുടെയും പശ്ചാത്തലത്തില്‍ 2011ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വമ്പിച്ച വിജയമുണ്ടാകുമെന്നാണ് യുഡിഎഫ് പണ്ഡിതന്മാര് കണക്കുകൂട്ടിയിരുന്നത്. അന്നത്തെ അവരുടെ അനുകൂലമായ സ്ഥിതി, കഴിഞ്ഞ 9 മാസത്തെ ഉമ്മന്‍ചാണ്ടി ഭരണത്തിന്‍കീഴില്‍ തികച്ചും വിപരീതമായിരിക്കുന്നു എന്ന് യുഡിഎഫ് അനുകൂലികള്‍പോലും അംഗീകരിക്കും. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയ്ക്ക്, പത്തു പന്ത്രണ്ട് കിലോമീറ്റര്‍ അകലെ കോട്ട മൈതാനത്ത് തറക്കല്ലിട്ട പോലെ (പുതുപ്പള്ളിയില്‍ കൊണ്ടുപോയി തറക്കല്ലിടാതിരുന്നത് അല്‍ഭുതം തന്നെ) തനി ജാഡയും കാപട്യവും മാത്രമാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ മുഖമുദ്ര എന്ന് എല്ലാവര്ക്കും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്നു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ നടക്കുന്ന മാമാങ്കമല്ലാതെ (അതില്‍ത്തന്നെ രണ്ടരലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണത്രെ.) മറ്റൊരു ജനക്ഷേമപരിപാടിയും നടപ്പാക്കപ്പെടുന്നില്ല.
2006-11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പരിപാടികളെല്ലാം തകര്‍ത്തു; കര്‍ഷക ആത്മഹത്യയിലേക്ക് വയനാട് ജില്ല (കേരളവും) വീണ്ടും വഴുതിവീണു കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങളൊന്നും പരിഹരിയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയുന്നില്ല. അഴിമതിക്കാരുടെയും കുറ്റവാളികളുടെയും കൂടാരമാണ് യുഡിഎഫ് മന്ത്രിസഭ എന്നു വന്നിരിക്കുന്നു. കോടതികളെ വെല്ലുവിളിച്ച് ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി, ഏറ്റവും വലിയ നിയമലംഘകനും അഴിമതി സംരക്ഷകനും ആണെന്ന് വന്നിരിക്കുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് പിറവത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് 1977ലെ 44.99 ശതമാനത്തില്‍നിന്ന് ക്രമേണ ഉയര്‍ന്ന് 2006ല്‍ 49.03 ശതമാനത്തിലെത്തിയത്, ഇതോടു ചേര്‍ത്ത് വായിയ്ക്കണം. 2001ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി (ടി എം ജേക്കബ്) ക്ക് ലഭിച്ച 54.43 ശതമാനം വോട്ട് 2006ല്‍ 44.26 ശതമാനമായി ഇടിഞ്ഞതും 2011ല്‍ 47.52 ശതമാനമായി മാത്രം വര്‍ധിച്ചതും കണക്കിലെടുക്കണം. 2011ല്‍ കേവലം 157 വോട്ടിന് പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് പോള്‍ ചെയ്ത വോട്ടിെന്റ 47.41 ശതമാനം ലഭിച്ചിരുന്നതായും നാം ഓര്‍ക്കണം. ഇടതുപക്ഷ - ജനാധിപത്യമുന്നണിക്ക് ക്രമപ്രവൃദ്ധമായി പിറവത്തുണ്ടായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വേണം മാര്‍ച്ച് 17െന്റ വിധിയെഴുത്തിനെ വിലയിരുത്താന്‍ .
നാരായണന് ചെമ്മലശ്ശേരി chintha 020312
മാര്‍ച്ച് 17ന് നടക്കാനിരിക്കുന്ന പിറവത്തെ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണെന്ന് രാഷ്ട്രീയ പണ്ഡിതന്മാരെല്ലാം വിലയിരുത്തുന്നു. എന്നാല്‍ യുഡിഎഫിന് അനുകൂലമായിരിക്കും അതിെന്റ വിധി എന്ന് പ്രവചിയ്ക്കാനോ സ്ഥാപിയ്ക്കാനോ കടുത്ത യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത്രമാത്രം കടുത്ത മല്‍സരമാണവിടെ നടക്കാന്‍ പോകുന്നത് എന്ന് അവര്‍ തന്നെ വിലയിരുത്തുന്നു.
ReplyDelete