കാസര്‍കോട് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീറിനെ കയ്യേറ്റം ചെയ്തു. . എംസി ഖമറുദ്ദീനെ ജില്ലാജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം കുഴപ്പമുണ്ടാക്കിയത്. ദിവസങ്ങളായി തുടരുന്ന അസ്വാരസ്യം ഇതോടെ മൂര്‍ധന്യത്തിലെത്തി. ജില്ലയില്‍ ചെര്‍ക്കളം അബ്ദുള്ളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
എ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ളവരാണ് സംഘര്‍ഷമുണ്ടാക്കിയത്. കാസര്‍കോട് മുരളീമുകുന്ദ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാകണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ രണ്ടു വിഭാഗമായി തിരിഞ്ഞു. ഏറ്റുമുട്ടലിന്റെ വക്കിലെത്തിയപ്പോള്‍ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും ഇടപെട്ടതോടെ ഇരുവര്‍ക്കും നേരെ കയ്യേറ്റമുണ്ടായി. ഇ ടിയെ പിടിച്ചു തള്ളി ഖമറുദ്ദീനെ അനുകൂലിക്കുന്നവരും മറുവിഭാഗവും തമ്മില്‍ ഇവിടെ തര്‍ക്കം രൂക്ഷമായി. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയ ഉടന്‍ പാണക്കാട് തങ്ങളുടെ തീരുമാനം വായിച്ചതോടെ ഒരുവിഭാഗം കുഴപ്പം തുടങ്ങി. പ്രതിഷേധക്കാര്‍ ഖമറുദ്ദീന്‍ കയറിയ വാഹനം തടഞ്ഞു. ഇ ടിക്കും മജീദിനും മര്‍ദ്ദനമേല്‍ക്കാതെ പ്രവര്‍ത്തകര്‍ പുറത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ തവണ യോഗം ചേര്‍ന്നപ്പോള്‍ ചെര്‍ക്കളത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിസ്ഥാനത്തേക്ക് അബ്ദുള്‍റഹ്മാനും മല്‍സരിച്ചു.
deshabhimani news
കാസര്‍കോട് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീറിനെ കയ്യേറ്റം ചെയ്തു. . എംസി ഖമറുദ്ദീനെ ജില്ലാജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം കുഴപ്പമുണ്ടാക്കിയത്. ദിവസങ്ങളായി തുടരുന്ന അസ്വാരസ്യം ഇതോടെ മൂര്‍ധന്യത്തിലെത്തി. ജില്ലയില്‍ ചെര്‍ക്കളം അബ്ദുള്ളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ReplyDeleteകണ്ണൂര്‍ മുസ്ലീം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു സംഘം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. മുതിര്‍ന്ന നേതാവ് പി കെ കെ ബാവ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലായിരുന്നു സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ReplyDeleteകാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ കൂട്ടത്തല്ല് നടന്നിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീറിനെയും കെ പി എ മജീദിനെയും ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു