പന്തല്‍ നിര്‍മാണത്തിനായി ഓരോ ജില്ലയിലും ചെലവഴിച്ചത് ലക്ഷങ്ങളാണ്. എട്ടു ജില്ലകളില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മാണത്തിന് 1.90 കോടിയാണ് ചെലവിട്ടത്. ബാക്കി ജില്ലകളിലെ കണക്ക് ലഭ്യമായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ പന്തല്‍ നിര്‍മാണത്തിന് 43.33 ലക്ഷമാണ് ചെലവിട്ടത്. കോട്ടയത്ത് 41,14,498 രൂപയും ആലപ്പുഴയില്‍ 38.83 ലക്ഷവും മലപ്പുറത്ത് 16.25 ലക്ഷവും കൊല്ലത്ത് 14.52 ലക്ഷവും പത്തനംതിട്ടയില്‍ 13.93 ലക്ഷവും കാസര്‍കോട്ട് ഒമ്പതുലക്ഷവും പന്തലിന് ചെലവിട്ടു. സംഘാടനത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആലപ്പുഴയിലാണ്. 53,61,672 രൂപ. തൊട്ടടുത്ത് കണ്ണൂര്‍ - 51,10,250 രൂപ. കോട്ടയത്ത് 48.42 ലക്ഷവും കോഴിക്കോട്ട് 25.74 ലക്ഷവും മലപ്പുറത്ത് 22.97 ലക്ഷവും കൊല്ലത്ത് 22.30 ലക്ഷവും പത്തനംതിട്ടയില്‍ 19.48 ലക്ഷവും വയനാട്ടില്‍ 16.11 ലക്ഷവും കാസര്‍കോട്ട് ഒമ്പതു ലക്ഷവും എറണാകുളത്ത് 4.56 ലക്ഷവും തിരുവനന്തപുരത്ത് 1.81 ലക്ഷവും ഇടുക്കിയില്‍ 1.37 ലക്ഷവും ചെലവിട്ടു. ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണത്തിനും മറ്റുമായി നല്‍കിയ പരസ്യത്തിനായി ചെലവാക്കിയ തുകയുടെ പൂര്‍ണരൂപം ലഭിച്ചിട്ടില്ല.
deshabhimani 210312
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി ധൂര്‍ത്തടിച്ചത് കോടികള്‍ . ജില്ലകളില്‍ പരിപാടിയുടെ സംഘാടനത്തിന് മാത്രമായി ചെലവാക്കിയ കണക്കുകളില്‍ പുറത്തുവന്നത് തന്നെ ഞെട്ടിപ്പിക്കുന്നതാണ്. വിവിധ ജില്ലകളിലായി നടന്ന ജനസമ്പര്‍ക്കപരിപാടി സംഘാടനത്തിന് മാത്രം 2,76,52,281 രൂപ ചെലവാക്കിയതായി നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. തൃശൂര്‍ , പാലക്കാട് ജില്ലകളിലെ കണക്ക് ലഭ്യമായിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ ചെലവ് മൂന്നരകോടി കവിയും.
ReplyDelete