Saturday, March 3, 2012

ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ ആത്മഹത്യയും തിരിച്ചെത്തി വി എസ്

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നാട്ടില്‍ ആത്മഹത്യയും തിരിച്ചെത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് അനൂപ് ജേക്കബിനെ ആദ്യം പഠിപ്പിച്ചത് പിതാവായ ടി എം ജേക്കബ് തന്നെയാണ്. കരുണാകരനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഒപ്പിട്ട പാമോയില്‍ കേസില്‍ 2.32 ലക്ഷം കേരളത്തിന് നഷ്ടമുണ്ടായി. കോണ്‍ഗ്രസ് നേതാവായ എം എം ഹസനും പറഞ്ഞത് നാലുകോടി നഷ്ടമുണെന്നാണ്. ഉമ്മന്‍ചാണ്ടിക്കനുകൂലമായി നല്‍കിയ റിപ്പോര്‍ട്ട് കോടതി നിരസിച്ചപ്പോള്‍ ഗുണ്ടകളെ ഇറക്കിയാണ് പ്രതിരോധിച്ചത്. മുല്ലപ്പെരിയാര്‍ ,നദീജലസംയോജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളത്തിശന്റ താല്‍പര്യത്തിനെതിരാണ് സര്‍ക്കാര്‍ നിലപാട്. ജനസമ്പര്‍ക്കത്തിലൂടെ കാശുകൊടുത്ത് ജയിക്കാനാണ് ശ്രമം. യുഡിഎഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യയും വര്‍ധിച്ചു. കുടിവെള്ളം മുട്ടിച്ച സര്‍ക്കാരിന് തിരിച്ചടി നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സിപിഐഎം കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ,കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ , തോമസ് ഐസക്, എം എ ബേബി, സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍ , എ കെ ബാലന്‍ , സംസ്ഥാനകമ്മറ്റിയംഗം എം വി ജയരാജന്‍ , പി രാജീവ്, എന്നിവരും മുന്‍മന്ത്രിമാരായ ജോസ്തെറ്റയില്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍ കെ പ്രേമചന്ദ്രന്‍ , കെ ഇസ്മയില്‍ , ഇടതുമുന്നണിനേതാക്കളായ ഉഴവൂര്‍ വിജയന്‍ , പി സി തോമസ് തുടങ്ങി എല്‍ഡിഎഫിന്റെ പ്രധാനനേതാക്കളെല്ലാം റാലിക്കും പൊതുസമ്മേളനത്തിനും നേതൃത്വം നല്‍കി. ആയിരങ്ങള്‍ അണിചേര്‍ന്ന റാലി പിഷാരിക്കോവിലില്‍ സമാപിച്ചു. പൊതുസമ്മേളനത്തിലും റാലിയിലും അണിചേര്‍ന്നവര്‍ ആവേശത്തോടെ ഇടതുമുന്നണിയുടെ വിജയമുറപ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് നീങ്ങിയത്.

deshabhimani news

1 comment:

  1. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നാട്ടില്‍ ആത്മഹത്യയും തിരിച്ചെത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് അനൂപ് ജേക്കബിനെ ആദ്യം പഠിപ്പിച്ചത് പിതാവായ ടി എം ജേക്കബ് തന്നെയാണ്. കരുണാകരനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഒപ്പിട്ട പാമോയില്‍ കേസില്‍ 2.32 ലക്ഷം കേരളത്തിന് നഷ്ടമുണ്ടായി. കോണ്‍ഗ്രസ് നേതാവായ എം എം ഹസനും പറഞ്ഞത് നാലുകോടി നഷ്ടമുണെന്നാണ്. ഉമ്മന്‍ചാണ്ടിക്കനുകൂലമായി നല്‍കിയ റിപ്പോര്‍ട്ട് കോടതി നിരസിച്ചപ്പോള്‍ ഗുണ്ടകളെ ഇറക്കിയാണ് പ്രതിരോധിച്ചത്. മുല്ലപ്പെരിയാര്‍ ,നദീജലസംയോജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളത്തിശന്റ താല്‍പര്യത്തിനെതിരാണ് സര്‍ക്കാര്‍ നിലപാട്. ജനസമ്പര്‍ക്കത്തിലൂടെ കാശുകൊടുത്ത് ജയിക്കാനാണ് ശ്രമം. യുഡിഎഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യയും വര്‍ധിച്ചു. കുടിവെള്ളം മുട്ടിച്ച സര്‍ക്കാരിന് തിരിച്ചടി നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.

    ReplyDelete