തലശേരി: ഫസല്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തി സിബിഐ നടത്തുന്നത് രാഷ്ട്രീയവേട്ടയാടല്‍ . കോണ്‍ഗ്രസിന്റെയും ലീഗ് തീവ്രവാദികളുടെയും ചട്ടുകമായി സിബിഐ അധഃപതിക്കുന്ന കാഴ്ചയാണ് ഫസല്‍ വധക്കേസ് അന്വേഷണത്തില്‍ തെളിയുന്നത്. കൊലപാതകവുമായി ബന്ധമില്ലാത്ത ചെറുപ്പക്കാരെ സിപിഐ എം ബന്ധം ആരോപിച്ച് അറസ്റ്റ്ചെയ്തു ജയിലിലടക്കുന്നു. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ ഏതറ്റംവരെയും പോകുമെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സി ഒരിക്കല്‍കൂടി തെളിയിക്കുകയാണിവിടെ.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥവസ്തുത കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പിയ സിബിഐ തട്ടിക്കൂട്ടിയ തിരക്കഥക്കനുസരിച്ച് കേസ് രജിസ്റ്റര്‍ചെയ്തു പ്രതികളെ നിശ്ചയിക്കുകയെന്ന ഹീനവും നികൃഷ്ടവുമായ നടപടിയാണ് സ്വീകരിച്ചത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുകയെന്ന നാടന്‍പൊലീസുകാരുടെ നിലവാരത്തിലേക്ക് കേന്ദ്രഅന്വേഷണ ഏജന്‍സി അധഃപതിക്കുന്നതിന്റെ കാഴ്ചയാണിത്. സിബിഐയെന്ന അന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി.
തീവ്രവാദസംഘടനാപ്രവര്‍ത്തകനും തേജസ്പത്രഏജന്റുമായിരുന്ന പിലാക്കൂലിലെ പി കെ ഫസല്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് ടെമ്പിള്‍ഗേറ്റിനടുത്ത ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെട്ടേറ്റുമരിച്ചത്. മരണവുമായി ബന്ധപ്പെട്ട് അന്ന് പല സംശയവുമുയര്‍ന്നിരുന്നു. തീവ്രവാദസംഘത്തിലെ ചില സദാചാരപ്രശ്നവും വര്‍ഗീയശക്തികളുമായുള്ള ബന്ധവുമെല്ലാം ഉയര്‍ന്നുവന്നു. ടെമ്പിള്‍ഗേറ്റിനടുത്ത ആര്‍എസ്എസ് ശാഖക്ക് സമീപമാണ് കൊലപാതകമെന്നതും ഗൗരവത്തോടെ എല്ലാവരും കണ്ടു. ഈയുവാവ് ദൈനംദിനം ബന്ധപ്പെടുന്ന ഒരു വീട് സംബന്ധിച്ച വിഷയവും തുടര്‍ന്നുണ്ടായ തര്‍ക്കവുമെല്ലാം അന്വേഷണഉദ്യോഗസ്ഥരുടെ മുന്നിലുമെത്തി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഏതാനും സിപിഐ എം അനുഭാവികളെ പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് സംസ്ഥാന പൊലീസ് ശ്രമിച്ചത്. തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും നുണപരിശോധനക്കടക്കം വിധേയമാകാന്‍ സന്നദ്ധമാണെന്നും കുറ്റാരോപിതര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ ഏറെ ആഹ്ലാദിച്ചത് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരായിരുന്നു. തങ്ങളുടെ നിരപരാധിത്വം സിബിഐ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലും ഒരു തുമ്പുംലഭിക്കാതെ നിരപരാധികളെ വേട്ടയാടുമ്പോള്‍ നീതിക്കായുള്ള ഇവരുടെ കാത്തിരിപ്പാണ് അകലുന്നത്.
നാലാള്‍ കേട്ടാല്‍ വിശ്വാസത്തിലെടുക്കാന്‍ കഴമ്പുള്ള ഒരു തെളിവും സിബിഐക്ക് കണ്ടെത്താനായില്ല. സിപിഐ എം അനുഭാവിയായ ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് കൊലപാതകമെന്ന കണ്ടുപിടിത്തമാണ് ഒടുവില്‍ നടത്തിയത്. ഭാര്യവീടായ മാടപ്പീടികയിലോ തറവാടായ തലശേരി പിലാക്കൂലിലോ ഒരു ഘട്ടത്തിലും സിപിഐ എം പ്രവര്‍ത്തകനായി ഫസലിനെ ആരും കണ്ടില്ല. ഫസല്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനോ തേജസ് പ്രതത്തിന്റെ ഏജന്റോ ആയതിന്റെ പേരില്‍ പ്രദേശത്ത് തര്‍ക്കമോ വാക്കേറ്റമോ ഉണ്ടായില്ല. എന്നിട്ടും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ദുര്‍ബല വാദമുഖങ്ങള്‍ സിബിഐ അവതരിപ്പിക്കുന്നു. തലശേരിയും പരിസരങ്ങളിലും വ്യത്യസ്തപാര്‍ടികളില്‍പെട്ടവര്‍ രാഷ്ട്രീയസംഘട്ടനങ്ങളില്‍ മുമ്പും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഫസലിന്റെ വധത്തില്‍മാത്രം തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഐ എം നേതൃത്വം ആണയിട്ട് പറയേണ്ട കാര്യമില്ല. അന്നും ഇന്നും സിപിഐ എം നേതൃത്വം ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള ചില സാഹചര്യങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയുള്ള സിബിഐ തീര്‍പ്പിനു പിന്നില്‍ ഉന്നതമായ ചില സ്വാധീനമുണ്ടെന്ന് വ്യക്തം.
അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെ: സിപിഐ എം
കണ്ണൂര്‍ : തലശേരിയിലെ ഫസല്‍ വധക്കേസില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും വീണ്ടും അറസ്റ്റുചെയ്ത് പീഡിപ്പിക്കാനുള്ള നീക്കത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ലീഗ്തീവ്രവാദ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി അവരുടെ ചട്ടുകമായി മാറുകയാണ് സിബിഐ. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വഴങ്ങി കേസ് തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. സിബിഐയുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തീവ്രവാദസംഘത്തിലെ ചില സദാചാരപ്രശ്നങ്ങളും വര്‍ഗീയശക്തികളുടെ പങ്കും അന്നുതന്നെ ഉയര്‍ന്നിരുന്നു. ഫസലിന്റെ കൊലപാതകം നടന്നപ്പോള്‍ ശക്തമായി അപലപിക്കുകയുംസംഭവത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. സിപിഐ എം വിരുദ്ധശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഒരുതെളിവുമില്ലാതെ പാര്‍ടിപ്രവര്‍ത്തകരെയും അനുഭാവികളെയും പ്രതിപ്പട്ടികയില്‍പ്പെടുത്തി അറസ്റ്റുചെയ്ത് പീഡിപ്പിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
ഫസല്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തി സിബിഐ നടത്തുന്നത് രാഷ്ട്രീയവേട്ടയാടല്‍ . കോണ്‍ഗ്രസിന്റെയും ലീഗ് തീവ്രവാദികളുടെയും ചട്ടുകമായി സിബിഐ അധഃപതിക്കുന്ന കാഴ്ചയാണ് ഫസല്‍ വധക്കേസ് അന്വേഷണത്തില്‍ തെളിയുന്നത്. കൊലപാതകവുമായി ബന്ധമില്ലാത്ത ചെറുപ്പക്കാരെ സിപിഐ എം ബന്ധം ആരോപിച്ച് അറസ്റ്റ്ചെയ്തു ജയിലിലടക്കുന്നു. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ ഏതറ്റംവരെയും പോകുമെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സി ഒരിക്കല്‍കൂടി തെളിയിക്കുകയാണിവിടെ.
ReplyDelete